കൊച്ചിയിൽ മാലിന്യ സംസ്‌കരണം കര്‍ശനമാക്കുന്നു; ഒരു മാസത്തിനിടെ 54 ലക്ഷം രൂപ പിഴ ഈടാക്കി

കൊച്ചി: മാലിന്യ സംസ്‌കരണ സംവിധാനം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി മാലിന്യം തള്ളിയവരില്‍നിന്ന് ഒരു മാസത്തിനിടെ 54 ലക്ഷം രൂപ പിഴ ഈടാക്കി കൊച്ചി കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകള്‍ സ്ഥാപനങ്ങള്‍ പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തുന്നവരില്‍നിന്ന് പിഴ ഈടാക്കിയത്. കൂടാതെ ജില്ല തലത്തില്‍ രൂപവത്കരിച്ചിട്ടുള്ള രണ്ടു സ്‌ക്വാഡുകള്‍ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി നടത്തിയ പരിശോധനകളിലായി 2,84,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെയും, വ്യവസായ - നിയമ വകുപ്പ് മന്ത്രി പി. രാജീവിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭകളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും പൂര്‍ണമായും നടപ്പാക്കുന്നതിനായി ഹൈകോടതിയില്‍ സമര്‍പ്പിച്ച കര്‍മപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

Tags:    
News Summary - Garbage management is being tightened in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.