കണ്ണൂരിൽ വീണ്ടും ഗ്യാസ് ടാങ്കര്‍ ലോറി അപകടം

കണ്ണൂര്‍: മേലെചൊവ്വയില്‍ ഗ്യാസ് ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടു. വാതക ചോര്‍ച്ചയില്ല. ഇന്ന്​ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. പാചകവാതകവുമായി എറണാകുളത്തേക്ക് പോകുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

റോഡില്‍ നിന്ന് തെന്നിനീങ്ങിയ ലോറി തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു. ഫയര്‍ഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തി. മേലേചൊവ്വ വഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസവും ഇവിടെ ടാങ്കർ ലോറി മറിഞ്ഞു വാതക ചോർച്ച ഉണ്ടായിരുന്നു. ഫയർ ഫോഴ്സ് മണിക്കൂറുകൾ പരിശ്രമിച്ചാണ് അന്ന് ടാങ്കർ മാറ്റിയത്.

ഇവിടെ നിന്നും ഏതാനും കിലോമീറ്റർ അകലെ ചാലയിലാണ്​ 2012ൽ ടാങ്കർ ദുരന്തം നടന്നത്​. ആഗസ്​റ്റ്​ 27​ന്​ നടന്ന ആ ദുരന്തത്തിൽ​ 20 ജീവനുകളാണ്​ പൊലിഞ്ഞത്. രാത്രി 11 മണിയോടെ മംഗലാപുരത്ത് നിന്നും കോഴിക്കോ​േട്ടക്ക് പാചക വാതകം കയറ്റി വന്ന ബുള്ളറ്റ് ടാങ്കർ ലോറി, കണ്ണൂർ കൂത്തുപറമ്പ് റോഡിലുള്ള ചാല സാധു ജങ്​ഷനിൽ ഡിവൈഡറിൽ തട്ടി മറിഞ്ഞാണ്​​ പൊട്ടിത്തെറിച്ചത്​. ഉത്രാട നാളിലായിരുന്നു കേരളത്തെ നടുക്കിയ ദുരന്തം. 

Tags:    
News Summary - Gas tanker lorry accident in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.