യൂനിഫോമിലെ ലിംഗസമത്വവും മിക്സ്ഡ് സ്കൂളും: സർക്കാറിന് നിർബന്ധ ബുദ്ധിയില്ല -ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ യൂനിഫോമിൽ ലിംഗസമത്വം കൊണ്ടുവരുന്നതിലും ആൺ-പെൺ സ്കൂളുകൾ മിക്സഡ് ആക്കുന്നതിലും സർക്കാറിന് നിർബന്ധ ബുദ്ധിയില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

ബന്ധപ്പെട്ട സ്കൂൾ പി.ടി.എയും തദ്ദേശസ്ഥാപനവും തീരുമാനമെടുത്ത് അറിയിച്ചാൽ മാത്രമേ ഇക്കാര്യം സർക്കാർ പരിഗണിക്കൂവെന്നും അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിൽ മന്ത്രി പറഞ്ഞു. ലിംഗസമത്വം ഉയർത്തി തീവ്രപുരോഗമനവാദികളായ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ട്. സർക്കാർ ഇതു മുഖവിലയ്ക്കെടുക്കില്ല.

സ്കൂൾ അധികൃതരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം മാത്രമേ ഇക്കാര്യത്തിൽ പരിഗണിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ യൂനിഫോമുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - Gender Equality in Uniform and Mixed Schools no mandatory -Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.