തൊടുപുഴ: സഹപ്രവർത്തകരെ വിഡിയോ കാളിൽ കണ്ടപ്പോൾ അജീഷ് പോളിെൻറ മുഖം സന്തോഷംകൊണ്ട് വിടർന്നു. ''സാെറ...'' ആ വാക്ക് മുറിഞ്ഞു. സഹപ്രവർത്തകരെ ഒാരോരുത്തരെയായി കണ്ട അജീഷ് വേദനകളെല്ലാം മറന്ന് വീണ്ടും വീണ്ടും ചിരിച്ചു. ദിവസങ്ങളായി നിറഞ്ഞ പ്രാർഥനകളോടെ അജീഷിെൻറ മടങ്ങിവരവിന് കാത്തിരിക്കുന്ന കൂട്ടുകാർക്കും സന്തോഷം അടക്കാനായില്ല. മെല്ലെ ജീവിതത്തിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്ന അജീഷിന് അറ്റുപോയ ഒാർമകൾ തിരിച്ചുനൽകാനായിരുന്നു സഹപ്രവർത്തകരുടെ ശ്രമം. അജീഷുമായുള്ള അവരുടെ വിഡിയോ കാൾ സംഭാഷണം ഉള്ളുതൊടുന്ന കാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
മാസ്ക് വെക്കാത്തത് ചോദ്യം ചെയ്തതിന് കോവിൽക്കടവ് സ്വദേശി സുലൈമാൻ ഇൗ മാസം ഒന്നിനാണ് മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ അജീഷിനെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപിച്ചത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജീഷ് അപകടനില തരണം ചെയ്തു. അജീഷിനൊപ്പം നിൽക്കുന്ന ബന്ധുക്കളുടെ സഹായത്തോടെയാണ് പുറത്തുനിന്ന് സഹപ്രവർത്തകർ വിഡിയോ കാൾ ചെയ്തത്. വിളിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു: ''എല്ലാവരുമുണ്ടിവിടെ. മനസ്സിലാകുന്നുണ്ടോ? എസ്.െഎ സാറ്, സുധീഷ് സാറ്, അബ്ബാസ് സാറ്, കവിത മാഡം...ഒന്നു പറഞ്ഞേ ഞങ്ങടെ പേരൊന്നു പറഞ്ഞേ''. എല്ലാവരെയും മനസ്സിലായതുപോലെ അജീഷ് ചിരിച്ചു.
പേരുകൾ ഒാർത്തെടുക്കാൻ അടുത്തുള്ള ആളുടെ സഹായത്തോടെ ഒരുശ്രമം. ''എന്നെ മനസ്സിലായോ അജീഷേ''. ഒാരോരുത്തരും മാറിമാറി ചോദിച്ചു. എന്താണ് കഴിച്ചതെന്ന അന്വേഷണത്തിന് കഞ്ഞി എന്ന് മറുപടി. പെെട്ടന്ന് സുഖമായിട്ട് വന്നോളൂ, സന്തോഷമായിട്ടിരുന്നോ, ഞങ്ങളെല്ലാം പ്രാർഥിക്കുന്നുണ്ട് എന്ന വാക്കുകൾ കേട്ടപ്പോൾ അജീഷ് പറഞ്ഞു: ''ഒാകെ..ഒാകെ''. ഇതിനിടെ ''എന്നാ മാഡം'' എന്ന അജീഷിെൻറ വാക്കുകൾകൂടി കേട്ടപ്പോൾ കൂട്ടുകാരൻ ഒാർമകൾ വീണ്ടെടുത്തുതുടങ്ങിയതിെൻറ ആഹ്ലാദം അവർ പരസ്പരം പങ്കുവെച്ചു. ഇതിനിടെ അജീഷ് പറഞ്ഞു, ''എല്ലാവരും ഹാപ്പിയാണ്...''
നാളെ വിളിക്കാം എന്ന് പറഞ്ഞ് അവർ ഫോൺ വെക്കുേമ്പാൾ പ്രിയ കൂട്ടുകാരൻ ഉടൻ തിരിച്ചുവരും എന്ന ആത്മവിശ്വാസം അവരുടെയെല്ലാം മുഖത്തുണ്ടായിരുന്നു. ആക്രമണത്തിൽ സി.ഐ രതീഷിനും പരിക്കേറ്റിരുന്നു. വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന അജീഷിനെ പിന്നീട് െഎ.സി.യുവിലേക്കും തുടർന്ന് മുറിയിലേക്കും മാറ്റി. ചികിത്സ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.