പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; യുവാവ് കൈഞെരമ്പ് മുറിച്ച നിലയിൽ

തൃശൂർ: പതിനേഴുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന യുവാവിനെ കൈഞര മ്പ് മുറിച്ച് രക്തംവാർന്ന നിലയിൽ ഗുരതരാവസ്ഥയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തൃശൂരിലെ വിദ്യാലയത്തിൽ പ്ളസ്ടുവിന് പഠിക്കുന്ന പെൺകുട്ടിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വിദേശത്താണ്. ഇവിടെ അച്ഛനും ആറാം ക്ളാസിൽ പഠിക്കുന്ന സഹോദരനുമാണുള്ളത്. മുറി അടച്ചിട്ടത് അച്ഛൻ വന്ന് നോക്കിയപ്പോഴാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രദേശവാസിയായ യുവാവ് ആണ് കൈഞെരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

യുവാവ് സംഭവ ദിവസം രാത്രിയിൽ വെള്ളംകുടിക്കാൻ വന്നിരുന്നതായി മരിച്ച പെൺകുട്ടിയുടെ സഹോദരൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - girl death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.