വടകര ബിവറേജിൽ എത്തിയത്​ 500ഓളം പേർ; പൊലീസ്​ ലാത്തിവീശി

വടകര: കൊറോണ വൈറസ് ഭീതി തെല്ലും ബാധിക്കാതെ വടകര ബീവറേജസിൻെറ മുൻപിലെ നീണ്ട നിര തുടർക്കഥയാവുന്നു. തിങ്കളാഴ്ച രാവിലെ അനിയന്ത്രിതമായ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. തുടർന്ന് മുഴുവനാളുകളെയും മാറ്റി.

ആരോഗ്യ വകുപ്പ് അധിക്യതരെത്തി ശുദ്ധീകരണം നടത്തി. ഇതോടെ ആവശ്യക്കാരെ ഒരു മീറ്റർ അകലത്തിൽ നിർത്തിയാണ് മദ്യ വിൽപന പുനരാരംഭിച്ചത്.

ജനതാ കർഫ്യൂ പ്രഖ്യാപനത്തെ തുടർന്ന് മദ്യഷാപ്പുകളുൾപ്പെടെ പൂർണമായും അടച്ചിടാൻ സാധ്യതയുണ്ടെന്ന പ്രചാരണം കണ്ടാണ് വലിയ തോതിൽ മദ്യം സൂക്ഷിക്കാനുൾപ്പെടെ തയ്യാറാവുന്നതിന് കാരണം. ഇതിനു പുറമെ കഴിഞ്ഞ ദിവസം മാഹിയിലെ ബാറുകൾ പൂർണമായി അടച്ചിട്ടതും വടകരയിലെ തിരക്ക് കൂട്ടാനിടയാക്കി. വെള്ളി, ശനി ദിവസങ്ങളിൽ വലിയ തിരക്കാണ് വടകര ബിവറേജസിൽ കണ്ടത്.

Tags:    
News Summary - Go corona -Vadakara Berverages Outlet Que -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.