കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 88.38 ലക്ഷത്തിെൻറ സ്വർണവും സിഗററ്റും പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശി ടി.പി. ഷരീഖ് (23), കാസർകോട് സ്വദേശി ഇസ്മായിൽ ബന്തിച്ചാൽ (60) എന്നിവരിൽ നിന്ന് എയർ കസ്റ്റംസ് ഇൻറലിജൻസാണ് 1.845 കിലോഗ്രാം സ്വർണവും 9600 സിഗററ്റുകളും പിടിച്ചത്.
ഷരീഖിൽനിന്ന് 81 ലക്ഷം രൂപ വില വരുന്ന 1.699 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത്. എമർജൻസി ലാമ്പിെൻറ ബാറ്ററിക്കുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഇസ്മായിലിൽനിന്ന് 146 ഗ്രാം സ്വർണവും 9600 സിഗററ്റുകളുമാണ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.