തിരുവനന്തപുരം: മുക്കുപണ്ടം പണയം െവച്ച് ബാങ്കില്‍നിന്ന് 20 ലക്ഷംരൂപ തട്ടിയെടുത്തയാളെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. കല്ലറ മുതുവിള സ്വദേശി അരുണ്‍ ജോളി കമലിനെയാണ് (32) അറസ്റ്റ് ചെയ്തത്. കാനറ ബാങ്ക് വെഞ്ഞാറമൂട് ശാഖയില്‍ 75.6 പവന് വരുന്ന 59 വള പണയപ്പെടുത്തി 20,40,000 രൂപ വായ്പയെടുത്തു. അടുത്തുള്ള മറ്റൊരു ബാങ്കില്‍നിന്ന് ആഭരണപ്പണയത്തില് വായ്പയെടുത്തിരുന്നു. ഇവിടെ പണയ ഉരുപ്പടികള്‍ പരിശോധിച്ചപ്പോഴാണ് അരുണ്‍ ജോളി പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ഇക്കാര്യം അവര്‍ കാനറ ബാങ്ക് ശാഖയിലറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.