സംസ്ഥാനത്ത് സ്വർണ വില പവന് വീണ്ടും 55,000 രൂപ കടന്നു. ഒരു ഗ്രാമിന് 6880 രൂപയാണ്. തിങ്കളാഴ്ച 120 രൂപ കൂടിയതോടെ പവന്റെ വില 55,040 രൂപയിലെത്തി. നാലു ദിവസത്തിനിടെ 1400 രൂപയാണ് വർധിച്ചത്. മേയ് 20ന് രേഖപ്പെടുത്തിയ 55,120 രൂപയാണ് കേരള വിപണിയിൽ ഇതിന് മുമ്പുള്ള ഉയർന്ന വില.
നിലവിലെ മുന്നേറ്റം തുടർന്നാൽ വർഷാവസാനത്തോടെ സ്വർണ വില അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസിന് 2700 ഡോളർ (ഏതാണ്ട് 2,26,487 രൂപ) പിന്നിടുമെന്നാണ് കരുതുന്നത്.
ഡോളർ ദുർബലമായതും യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണ വിലയുടെ മുന്നേറ്റത്തിന് കാരണം. പലിശ നിരക്ക് കുറക്കുന്നതിൽ തീരുമാനം എടുക്കുന്ന ഫെഡ് യോഗം17-18 തീയതികളിൽ ചേരാനിരിക്കുകയാണ്. 2020 നുശേഷം ആദ്യമായാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.