കോയമ്പത്തൂർ: തമിഴ്നാട്ടിൽ രണ്ട് ദിവസത്തിനിടെ വിവിധയിടങ്ങളിൽനിന്ന് 8.43 കോടി രൂപ വില കണക്കാക്കുന്ന 28.6 കിലോ അനധികൃത സ്വർണം പിടികൂടി. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽനിന്ന് മാത്രം 15 കിലോയാണ് പിടികൂടിയത്. ശ്രീലങ്കയിൽനിന്ന് രാമനാഥപുരം ജില്ലയിലെ ഏർവാടി വഴി കോയമ്പത്തൂരിലേക്ക് അനധികൃതമായി സ്വർണം കടത്തിക്കൊണ്ടുവരുന്നതായ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് (ഡി.ആർ.െഎ) സംഘം സൂലൂർ എയർ ഫോഴ്സ് കേന്ദ്രത്തിന് സമീപം കാർ തടഞ്ഞ് പരിശോധിച്ചു.
കാറിനകത്ത് 100 ഗ്രാം വീതം തൂക്കമുള്ള 100 സ്വർണബിസ്കറ്റുകളാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂർ സ്വദേശികളായ രാജ്കുമാർ, മാധവൻ, സമ്പത്ത്കുമാർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നഗരത്തിലെ ബിഗ് ബസാർ വീഥിയിലെ ജ്വല്ലറിയിൽ അനധികൃതമായി സൂക്ഷിച്ച നാലു കിലോ സ്വർണം കണ്ടെടുത്തു. അതിനിടെയാണ് തൂത്തുക്കുടിയിൽ കോയമ്പത്തൂരിലേക്ക് പുറപ്പെടാനിരുന്ന കാറിെൻറ മുൻഭാഗത്തെ സീറ്റിനകത്ത് പത്ത് കിലോ കണ്ടെത്തിയത്.
ശ്രീലങ്കയിൽനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം കടലിൽവെച്ചാണ് പ്രതികൾക്ക് കൈമാറിയത്. ഇതിനായി പ്രത്യേക ബോട്ടിൽ പ്രതികൾ കടലിലേക്ക് പോയിരുന്നതായും ഡി.ആർ.െഎ അധികൃതർ അറിയിച്ചു. തുടർന്നാണ് രാമനാഥപുരത്ത് ഇരുചക്ര വാഹനമോടിച്ചിരുന്ന വ്യക്തിയിൽനിന്ന് 3.6 കിലോ സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.