ആലുവ: ബിനാനിപുരത്ത് വാഹനത്തിൽനിന്ന് 20 കിലോ സ്വർണം കവർന്ന സംഭവത്തിൽ വാഹനത്തിലു ണ്ടായിരുന്ന നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആലുവ ഡിവൈ.എസ്.പിയുടെ നേതൃ ത്വത്തിലാണ് ചോദ്യംചെയ്യൽ. വ്യാഴാഴ്ച രാത്രി 10ഓടെയാണ് സംഭവം. എടയാറിലെ ചെമ്മണ്ണൂർ ഗോൾ ഡ് റിഫൈൻ (സി.ജി.ആർ) കമ്പനിയിലേക്ക് എറണാകുളത്തെ ഓഫിസിൽനിന്ന് മഹീന്ദ്ര ടി.യു.വി കാറിൽ കൊണ്ടുവന്ന സ്വർണമാണ് നഷ്ടമായത്. വിവിധ സ്വർണവ്യാപാര സ്ഥാപനങ്ങളിലെ പഴയ ആഭരണങ്ങൾ ശുചീകരിച്ച് പ്യൂരിറ്റി വർധിപ്പിക്കുന്ന സ്ഥാപനമാണിത്.
ശുചീകരിക്കാൻ കൊണ്ടുവന്ന 25 കിലോ ആഭരണങ്ങളിൽ 20 കിലോയാണ് നഷ്ടമായത്. വാഹനം തടഞ്ഞുനിർത്തിയ സംഘം ചില്ല് പൊളിക്കുകയും ഏതോ സ്പ്രേ പ്രയോഗിക്കുകയുമായിരുന്നെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പറയുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ബൈക്ക് യാത്രക്കാരുടെ ദൃശ്യങ്ങൾ സമീപത്തെ സി.സി ടി.വി കാമറയിൽനിന്ന് ലഭിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ പ്രകാരം കാറിെന പിന്തുടർന്ന ബൈക്കിലെ അക്രമികൾ കമ്പനിക്ക് മുന്നിലാണ് ആക്രമണം നടത്തിയത്. സ്വർണവുമായി വാഹനം ഇവിടേക്ക് എത്തുന്ന കാര്യം രണ്ട് അക്രമികൾക്ക് കൃത്യമായി അറിവുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. വാഹനത്തിലുണ്ടായിരുന്നവർ കാര്യമായ ചെറുത്തുനിൽപ് നടത്തിയില്ലെന്നാണ് അന്വേഷണസംഘത്തിെൻറ അനുമാനം.
തങ്ങൾക്കുനേരെ ഒരു സ്പ്രേ പ്രയോഗിച്ചെന്നാണ് അവരുടെ മൊഴി. സ്വർണവുമായി കടന്നവർ അൽപദൂരം എത്തിയശേഷം മറ്റാർക്കോ ൈകമാറിയിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് സംശയിക്കുന്നത്. മൊത്തം സ്വർണത്തിൽ അഞ്ചുകിലോ അടങ്ങുന്ന ഒരുബാഗ് കവർച്ചക്കാർ കണ്ടില്ല. അതിനാൽ ഈ സ്വർണം നഷ്ടമായില്ല. നഷ്ടപ്പെട്ട സ്വർണത്തിന് ആറുകോടി രൂപ വിലയുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.