നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ കുവൈത്തില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി റസാഖ്, ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ദുബൈയില്‍നിന്ന് എത്തിയ സിദ്ദീഖ് എന്നിവരുടെ പക്കല്‍നിന്നുമാണ് 816.48 ഗ്രാം സ്വര്‍ണം പിടികൂടിയത്.
ഇരുവരും അടിവസ്ത്രത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. റസാഖിന്‍െറ പക്കല്‍ മൊത്തം 349.92 ഗ്രാം വരുന്ന മൂന്ന് സ്വര്‍ണ ബിസ്ക്കറ്റുകളും സിദ്ദീഖിന്‍െറ പക്കല്‍ 466.56 ഗ്രാം വരുന്ന രണ്ട് സ്വര്‍ണമാലകളുമാണ് ഉണ്ടായിരുന്നത്.
കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. ചൊവ്വാഴ്ച മൂന്ന് യാത്രക്കാരില്‍നിന്നായി 1050 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ഇതും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ചെറിയ അളവില്‍ ഒന്നിലേറെ പേരെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന പുതിയ രീതി വര്‍ധിച്ചതോടെ യാത്രക്കാരുടെ ദേഹ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.