കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും മുഖ്യപ്രതി സ്വപ്ന സുരേഷിനെയും എൻ.ഐ.എ ഒരുമിച്ച് ചോദ്യം ചെയ്തു. സ്വപ്ന സുരേഷിൽനിന്ന് പിടിച്ചെടുത്ത മൊൈബൽ ഫോണുകളും ലാപ്ടോപുകളും ശാസ്ത്രീയ പരിശോധന നടത്തി വീണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് ശിവശങ്കർ എൻ.ഐ.എയുടെ കടവന്ത്ര ഓഫിസിലെത്തിയത്. തൊട്ടുപിന്നാലെ സ്വപ്ന സുരേഷിനെയും എത്തിച്ചു. രാത്രി 8.15 വരെ ഇരുവരെയും ഒരുമിച്ചായിരുന്നു ചോദ്യം ചെയ്തത്. നേരത്തേ തിരുവനന്തപുരത്തും കൊച്ചിയിലുമായി മൂന്ന് ദിവസം ചോദ്യം െചയ്തശേഷം വിട്ടയച്ച ശിവശങ്കറിന് അതീവ നിർണായകമായിരുന്നു മൂന്നാമത്തെ ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷിെൻറ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് മണിക്കൂറുകൾ നീണ്ട നടപടി. മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വപ്നക്കുണ്ടായിരുന്ന സ്വാധീനത്തിെൻറ വ്യാപ്തി, ഇതിന് ശിവശങ്കർ നൽകിയ സഹായം, സ്വർണ കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതിലൂന്നിയായിരുന്നു ചോദ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.