കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ വാദങ്ങൾ പലതും കള്ളമെന്ന് തെളിയിച്ച് ചാർട്ടേഡ് അക്കൗണ്ടൻറിെൻറ മൊഴി. ബാങ്ക് ലോക്കർ എടുത്തുകൊടുത്തതടക്കം സ്വപ്ന സുരേഷിന് താൻ ചെയ്ത കാര്യങ്ങളെല്ലാം ശിവശങ്കർ ആവശ്യപ്പെട്ടതനുസരിച്ചാണെന്നാണ് ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴി. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ ശിവശങ്കറിന് പൂർണ അറിവുണ്ടായിരുെന്നന്ന് ഇതോടെ കൂടുതൽ വ്യക്തമാവുകയാണ്.
വേണുഗോപാലിനെ സ്വപ്നക്ക് പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സാമ്പത്തിക ഇടപാടുകൾ അറിയില്ല എന്നുമാണ് ശിവശങ്കർ ഇ.ഡിക്ക് മൊഴി നൽകിയത്. സ്വപ്നക്ക് പാരിതോഷികമായി കിട്ടിയ പണം സൂക്ഷിക്കാൻ ശിവശങ്കർ തെൻറ സഹായം തേടിയതായി വേണുഗോപാൽ മൊഴി നൽകി. വേണുഗോപാലിെൻറയും സ്വപ്നയുടെയും പേരിലാണ് സംയുക്ത ലോക്കർ തുറന്നത്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറും സ്വപ്നയും വേണുഗോപാലിെൻറ വീട്ടിലുമെത്തിയിരുന്നു. 34 ലക്ഷം രൂപയാണ് ആദ്യം സ്വപ്ന ഏൽപിച്ചത്. പിന്നീട് പലതവണയായി സ്വപ്നക്ക് പണമെടുത്ത് നൽകി. ഇക്കാര്യങ്ങളെല്ലാം അപ്പപ്പോൾ ശിവശങ്കറിനെ അറിയിച്ചിരുന്നു. അദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ് താൻ പ്രവർത്തിച്ചത്. തങ്ങൾ തമ്മിെല വാട്സ്ആപ് സന്ദേശങ്ങൾ തെളിവാണ്. ലോക്കർ തെൻറ പേരിൽനിന്ന് മാറ്റണമെന്ന് പിന്നീട് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നതായും വേണുഗോപാൽ മൊഴി നൽകി. ഇ.ഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിെൻറകൂടി സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്.
വേണുഗോപാലിനെ സാക്ഷിയാക്കാനാണ് ഇ.ഡി തീരുമാനം. ശിവശങ്കറും വേണുഗോപാലും തമ്മിലെ വാട്സ്ആപ് സന്ദേശങ്ങൾ നേരേത്ത പുറത്തുവന്നിരുന്നു. സ്വപ്നയുടെ സന്ദർശനവും സാമ്പത്തിക ഇടപാടുകളുമെല്ലാം വേണുഗോപാൽ അപ്പപ്പോൾ ശിവശങ്കറിനെ അറിയിച്ചിരുന്നു എന്നതിന് ഇതിലും തെളിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.