കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് കൂടുതൽ പേർക്ക് നോട്ടീസ് നൽകിയതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. സ്വപ്നക്ക് കമീഷൻ നൽകിയവർക്കാണ് നോട്ടീസ് നൽകിയത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി തൃശൂർ വടക്കാഞ്ചേരിയിലെ അപ്പാർട്മെൻറ് പ്രോജക്ടിൽ പങ്കാളിയായ സെയിൻ വെഞ്ചേഴ്സ് കമ്പനി ഡയറക്ടർ പി.വി. വിനോദിൽനിന്ന് മൊഴിയെടുത്തതായും സ്വപ്നക്ക് കമീഷൻ നൽകിയിട്ടില്ലെന്ന് അറിയിച്ചതായും ഇ.ഡി പറഞ്ഞു. സ്വപ്ന അടക്കമുള്ള പ്രതികളുടെ റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോക്കറിൽനിന്ന് കണ്ടെത്തിയ പണം കമീഷനായി ലഭിച്ചതാണെന്നാണ് സ്വപ്ന നേരത്തേ നൽകിയ മൊഴി. ഇത് കുറ്റകൃത്യത്തിെൻറ പ്രതിഫലമാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിലപാട്. ഇത് സ്ഥിരീകരിക്കാനാണ് കമീഷൻ നൽകിയതായി പറയുന്ന ഏജൻസികളെ ചോദ്യം ചെയ്യുന്നത്.
അതിനിടെ, പണവും സ്വർണവും കണ്ടെത്തിയ ലോക്കർ താനും സ്വപ്നയും ചേർന്നാണ് ആരംഭിച്ചതെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ മൊഴി നൽകിയതായും ഇ.ഡി അറിയിച്ചു. ലോക്കറിലെ പണത്തിനും സ്വർണത്തിനും ഉത്തരം നൽകേണ്ട ബാധ്യത തനിക്കുണ്ടെന്നും എന്നാൽ, ഈ പണവും സ്വർണവും എങ്ങനെ ലഭിച്ചതാണെന്ന് സ്വപ്ന പറഞ്ഞിരുന്നില്ലെന്നുമാണ് ഇയാളുടെ മൊഴി.
സ്വപ്ന, സരിത്, സന്ദീപ് എന്നീ പ്രതികളെ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഹാജരാക്കിയത്. ഇവരെ അടുത്തമാസം ഒമ്പതുവരെ റിമാൻഡ് ചെയ്തു.
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ നാല് പ്രതികളെക്കൂടി എൻ.ഐ.എ അറസ്റ്റ് ചെയ്തു. കസ്റ്റംസ് പിടികൂടിയ കോഴിക്കോട് സ്വദേശികളായ സി.വി. ജിഫ്സൽ, മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശികളായ അബൂബക്കർ, പി.എം. അബ്ദുൽ ഹമീദ് എന്നിവരുടെ അറസ്റ്റാണ് എൻ.ഐ.എയും രേഖപ്പെടുത്തിയത്. ഇവരുടെ വീടുകളിലും ജ്വല്ലറികളിലും എൻ.ഐ.എ പരിശോധന നടത്തി. പരിശോധനയിൽ ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തതായി അന്വേഷണസംഘം പറഞ്ഞു. ഇതുവരെ 25 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിൽ 20 പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എൻ.െഎ.എ പരിശോധന. എരഞ്ഞിക്കലിലും കൊടുവള്ളിയിലുമാണ് പരിശോധന നടന്നത്. കസ്റ്റംസും എൻ.െഎ.എയും പ്രതിചേര്‍ത്ത എരഞ്ഞിക്കല്‍ സ്വദേശി ടി.എം. സംജുവിെൻറ വീടിനടുത്തുള്ള ബന്ധു പൂമക്കോത്ത് ഷംസുദ്ദീെൻറ വീട്ടിലും ഇരുവർക്കും ബന്ധമുള്ള ചില ജ്വല്ലറികളിലും പരിശോധന നടന്നു. ബുധനാഴ്ച പുലർച്ച ആരംഭിച്ച പരിശോധന ഏറെനേരം നീണ്ടു. സിറ്റി പൊലീസിെൻറ സഹായത്തോടെയായിരുന്നു എൻ.െഎ.എ കൊച്ചി യൂനിറ്റിെൻറ പരിശോധന. പല രേഖകളും പിടിച്ചെടുത്തതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.