കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തെത്തുടർന്നുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന യുവാക്കളെ കസ്റ്റംസും ചോദ്യം ചെയ്യും. സ്വര്‍ണക്കടത്തിന് പിറകിലെ ദുബൈയിലെ സൂത്രധാരന്മാരെ കണ്ടെത്താനാണിത്. കസ്റ്റംസ് അധികൃതര്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫുമായി ചര്‍ച്ച നടത്തി.
വിദേശത്തടക്കം വലിയ സംഘം തന്നെ സ്വർണക്കടത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അപകടം നടന്ന തിങ്കളാഴ്ച പൊലീസ് പിടികൂടിയ ചെർപ്പുളശ്ശേരി സംഘത്തിലെ എട്ടുപേർ റിമാന്‍ഡിൽ സബ്ജയിലിലാണ്. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ 2.33 കിലോ സ്വര്‍ണവുമായി പിടികൂടിയ യാത്രക്കാരന് മൂര്‍ക്കനാട് മേലേതില്‍ മുഹമ്മദ് ഷഫീഖിനെ (23) പൊലീസും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള ചെര്‍പ്പുളശ്ശേരി സ്വദേശികളിൽ നിന്ന് ഷഫീഖിനെക്കുറിച്ച് നിർണായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടത്തെതുടർന്ന് രക്ഷപ്പെട്ട രണ്ടു പേർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു.
കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസിൽ റിമാൻഡിലായിരുന്ന എട്ടു പ്രതികളിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. പാലക്കാട് െചർപ്പുളശ്ശേരി നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസൽ (24), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പിൽ ഷാനിദ് (32), വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ (35), മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം (28), മുളയങ്കാവ് തൃത്താല നടയ്ക്കൽ മുബഷിർ (27) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രധാനപ്രതികളാണ് ഇവർ. വിശദ ചോദ്യംചെയ്യലിനുശേഷം പൊലീസ് വിമാനത്താവള പരിസരത്തും അപകടം നടന്ന രാമനാട്ടുകരയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. കസ്റ്റംസും ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.