സ്വർണക്കടത്ത്: ശിവശങ്കറിനുള്ള പിഴ മുഖ്യമന്ത്രിക്കു കൂടിയുള്ളത് -ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കസ്റ്റംസ് ചുമത്തിയ പിഴ പിണറായി വിജയനുകൂടിയുള്ളതാണെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവായിരിക്കെ താൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നുവന്നിരിക്കുന്നെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ചെന്നിത്തല പറഞ്ഞു.

കസ്റ്റംസ് റിപ്പോർട്ട് വന്നതോടെ ശിവശങ്കറിന്‍റെ പങ്കിനെക്കുറിച്ച് പ്രതിപക്ഷം പറഞ്ഞപ്പോൾ അയാളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അന്ന് പറഞ്ഞതെല്ലാം കള്ളമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. സ്വന്തം ഓഫിസ് കേന്ദ്രീകരിച്ച് നടന്ന കള്ളക്കടത്തുപോലും നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് ഇനി എന്ത് ധാർമികതയാണ് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

Tags:    
News Summary - Gold Smuggling: Fine for Shiv Shankar is also for Chief Minister - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.