കരിപ്പൂരിൽ സ്വർണവും കുങ്കുമപ്പൂവും പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 61.63 ലക്ഷത്തി​​​െൻറ സാധനങ്ങൾ ഡയറക്ടറേറ്റ ് ഒാഫ് റവന്യൂ ഇൻറലിജൻസ് പിടികൂടി. കാസർകോട് സ്വദേശികളായ അബൂബക്കർ (55), മുഹമ്മദ് നിയാസ് (20) എന്നിവരിൽനിന്നാണ് സ്വർണം, കുങ്കുമപ്പൂവ്, പുകയില ഉൽപന്നങ്ങൾ എന്നിവ പിടികൂടിയത്. ഇരുവരും ബുധനാഴ്ച അബൂദബിയിൽനിന്നുള്ള ഇത്തിഹാദ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.

അബൂബക്കറിൽനിന്ന് 11.54 ലക്ഷം രൂപ വില വരുന്ന 349.92 ഗ്രാം സ്വർണം, 24 ലക്ഷം രൂപ വില വരുന്ന 21 കിലോഗ്രാം കുങ്കുമം, ഒരു ലക്ഷം രൂപ വിലയുള്ള പത്ത് കിലോ ഗുഡ്ക എന്നിവയാണ് പിടികൂടിയത്. നിയാസിൽനിന്ന് 23.09 ലക്ഷം രൂപയുടെ 699.84 ഗ്രാം സ്വർണം, 20 ലക്ഷത്തി​​​െൻറ 22 കിലോ പുകയില ഉൽപന്നങ്ങൾ എന്നിവയും ലഭിച്ചു. സ്വർണം കാലിനടിയിൽ ടേപ്പ് കൊണ്ട് ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. അറസ്​റ്റിലായ ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.

Tags:    
News Summary - gold take under custody in karipur airport -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.