കോഴിക്കോട്: ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിലും മലബാർ എകസ്പ്രസിലും വൻ സ്വർണ കവർച്ച. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്ന് ചെന്നൈ സ്വദേശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് നഷ്ടമായത്. തിരുവനന്തപ ുരം-മംഗളൂരു മലബാർ എകസ്പ്രസിൽ നിന്ന് 15 പവനും കവർന്നു.
മലബാർ എകസ്പ്രസിൽ നിന്ന് കാഞ്ഞങ്ങാട് സ്വദേശിയുടെ സ്വർണമാണ് മോഷ്ടിച്ചത്. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിൽ തിരൂർ ഭാഗത്ത് വെച്ചും മലബാർ എക്സ്പ്രസിൽ വടകര-മാഹി പരിസരത്തു വെച്ചും കവർച്ച നടന്നതായാണ് സംശയിക്കുന്നത്. ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് ട്രെയിനുകളിലെ കവർച്ചക്ക് പിന്നിൽ ഒരേ സംഘമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ചെെന്നെ സ്വദേശിയായ പൊന്നിമാരൻ എ.സി കമ്പാർട്ട്മെൻറിൽ സഞ്ചരിക്കുന്നതിനിടെയാണ് മോഷണത്തിനിരയായത്. ഇയാൾ കോഴിക്കോടെത്തി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മലബാർ എകസ്പ്രസിൽ കവർച്ചക്കിരയായ പയ്യന്നൂർ സ്വദേശി ട്രെയിനിൽ തന്നെയാണ് ഉള്ളത്. ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് പുറപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.