മദ്യക്കുപ്പിയിൽ ഒളിപ്പിച്ച് കടത്തിയ 23 ലക്ഷം രൂപയുടെ സ്വർണം വിമാനത്താവളത്തിൽ പിടികൂടി

നെടുമ്പാശ്ശേരി: മദ്യകുപ്പിയോട് ചേർത്ത് ഒളിപ്പിച്ച് കടത്തിയ 23 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തരവിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടി.

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനാണ് മദ്യത്തിന്റെ കുപ്പിയോട് ചേർത്ത് 591 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി വളരെ വിദഗ്ധമായി ഒളിപ്പിച്ചത്. പെട്ടെന് മദ്യ പാക്കറ്റ് തുറക്കുമ്പോൾ മദ്യക്കുപ്പി മാത്രമാണെന്ന് തോന്നുന്ന വിധം ഗ്രേ കളർ ടേപ്പ് ഉപയോഗിച്ച് പൊതിയുകയും ചെയ്തിരുന്നു. വിവിധ രൂപങ്ങളിൽ സ്വർണകടത്ത് നടക്കുന്നതിനാൽ പ്രത്യേക നിരീക്ഷണം ശക്തമാക്കിയതിനാലാണ് ഇത് പിടികൂടാൻ കഴിഞ്ഞത്. 

Tags:    
News Summary - Gold worth Rs 23 lakh hidden in a liquor bottle was seized at the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.