കരിപ്പൂരിൽ 2.4 ​കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ നാല്​ പേരിൽ നിന്നായി 2.4 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്​റ്റംസ്​ ഇൻറലിജൻസാണ്​ 5.006 കിലോഗ്രാം സ്വർണം പിടിച്ചത്​. ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യൂ ഇൻറലിജൻസിൽനിന്ന്​ (ഡി.ആർ.ഐ) ലഭിച്ച സൂചന പ്രകാരമായിരുന്നു പരിശോധന.

എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന്​ 3.36 കിലോഗ്രാം സ്വർണമിശ്രിതം​ കണ്ടെടുത്തു. ശരീരത്തിനകത്തും കാലിന്​ ചുറ്റും ഒട്ടിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്​. ഇതേ വിമാനത്തിലെത്തിയ കോഴിക്കോട്​ സ്വദേശിയിൽ നിന്ന്​ 501 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. കണ്ണൂർ കസ്​റ്റംസിൽനിന്ന്​ ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു ഇയാളിൽനിന്ന്​ സ്വർണം കണ്ടെത്തിയത്​. സ്വർണമിശ്രിതം ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു.

എയർ ഇന്ത്യ എക്​സ്​പ്രസിലെത്തിയ കാസർകോട്​ സ്വദേശിയിൽനിന്ന്​ 1069 ഗ്രാമും മലപ്പുറം കരേക്കാട്​ സ്വദേശിയിൽനിന്ന്​ 854 ഗ്രാം സ്വർണമിശ്രിതവുമാണ്​ പിടികൂടിയത്​. നാല്​ പേരിൽ നിന്നായി 5.78 കിലോഗ്രാം സ്വർണമിശ്രിതമാണ്​ കണ്ടെടുത്തത്​. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, റഫീഖ്​ ഹസൻ, കൈലേഷ്​ ചന്ദ്​ ധ്യാമ, പ്രേംപ്രകാശ്​ മീണ, സൗരഭ്​ കുമാർ, ഇൻസ്പെക്​ടർമാരായ ബാദൽ ഗഫൂർ, ചേതൻ ​ഗുപ്​ത, കെ. രാജീവ്​, എൻ. റഹീസ്​, ടി. മിനിമോൾ, അരവിന്ദ്​ ഗൂലിയ, സുമൻ ഗോന്ദ്ര, ഹെഡ്​ ഹവിൽദാർമാരായ എം.എൽ. രവീന്ദ്രൻ, ജമാലുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​.

Tags:    
News Summary - Gold worth Rs 2.4 crore seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.