ചെന്നൈ: ‘ദ ഹിന്ദു’ പത്രത്തിെൻറ കേരള െറസിഡൻറ് എഡിറ്റർ ഗൗരീദാസൻ നായർ സ്ഥാനമൊഴിഞ്ഞു. ഇക്കാര്യം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രഫഷനൽ പത്രപ്രവർത്തകൻ എന്ന ഇന്നിങ്സ് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് പോസ്റ്റ്. ചുമതലയിൽനിന്ന് മാറ്റണമെന്നും അവധിയിൽ പോകാൻ അനുവദിക്കണമെന്നും സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസമാണ് അനുമതി ലഭിച്ചതെന്നും ഗൗരീദാസൻ നായർ വ്യക്തമാക്കി.
അതേസമയം, ഹിന്ദുസ്ഥാൻ ടൈംസ് അസിസ്റ്റൻറ് എഡിറ്റർ യാമിനി നായരുടെ ‘മീ ടൂ’ ആരോപണത്തിെൻറ പശ്ചാത്തലത്തിൽ ഗൗരീദാസൻ നായരോട് വിശദീകരണം ചോദിച്ചിരുന്നതായും എന്നാൽ, അദ്ദേഹം അവധിയിൽ പോവുകയായിരുന്നെന്നും ദ ഹിന്ദു പബ്ലിഷിങ് ഗ്രൂപ് ചെയർമാൻ എൻ. റാം വ്യക്തമാക്കി.
പ്രമുഖ മാധ്യമ പ്രവർത്തകൻ ഹോട്ടൽ മുറിയിൽെവച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു യാമിനി നായർ ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്. അതിക്രമം നടത്തിയയാളുടെ പേര് പരാമർശിച്ചിരുന്നില്ല. 2005ൽ ചെന്നൈയിൽ ജോലി ചെയ്തിരുന്ന കാലത്ത് പത്രപ്രവർത്തനത്തിൽ തെൻറ ഗുരുവായ വ്യക്തിയിൽനിന്ന് മോശമായ അനുഭവമുണ്ടായെന്നാണ് ബ്ലോഗിൽ പറഞ്ഞത്.
വരുന്ന ഡിസംബർ 31ന് വിരമിക്കാനിരിക്കുകയായിരുന്നു ഗൗരിദാസൻ നായർ. ഒരുവർഷം കൂടി തുടരാൻ നേരത്തെ വാക്കാൽ മാനേജ്മെൻറ് നൽകിയ വാഗ്ദാനം സ്വീകരിക്കുന്നില്ലെന്നും അവധിയിൽ പോവുകയാണെന്നും അദ്ദേഹം പത്രാധിപരെ അറിയിച്ചതായി എൻ. റാം ‘ദ ന്യൂസ് മിനിറ്റ് ഡോട്ട് കോമി’നോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.