ആദിവാസി മേഖലകളിൽ ഗോത്രകിരണം പദ്ധതി നടപ്പാക്കും- മന്ത്രി

കോഴിക്കോട് : ആദിവാസി മേഖലകളിൽ തൊഴിൽ നൽകാൻ ഗോത്രകിരണം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. അട്ടപ്പാടി, ദേവികുളം ബ്ലോക്ക്, ആറളം, നൂൽപ്പുഴ, നിലമ്പൂർ, വട്ടവട പ്രദേശങ്ങളിൽ താമസിക്കുന്ന യുവതി- യുവാക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ഇതിനായി കുടുംബശ്രീയുടെ ആഭുമുഖ്യത്തിൽ കസ്റ്റമൈസ്ഡ് നൈപുണ്യ പരിശീലന പരിപാടി ആരംഭിക്കാണ് ഗോത്രകിരണം ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തിൽ അട്ടപ്പാടി, തിരുനെല്ലി, ദേവികുളം ബ്ലോക്കുകളിൽ പദ്ധതി ആരംഭിക്കും. തൊഴിലധിഷഠിത നാപുണ്യ പരിശീലനത്തിലൂടെയും സ്വയം തൊഴിലിലൂടെയും കുറഞ്ഞത് 500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കുടുംബശ്രീയുടെ പദ്ധതി. കുറഞ്ഞത് 5000 ഗുണഭോക്താക്കളിലേക്ക് 5000 ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരും.

സംസ്ഥാനത്തെ പട്ടികവർഗ വിഭാഗങ്ങലിൽ ഭൂരിഭാഗവും പ്രകൃതി വിഭവങ്ങളെ ആശ്രിയിച്ച് പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ്. ഈ മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികൾക്ക് വരുമാന സ്ഥിരത ഉറപ്പ് വരുത്താനാണ് പദ്ധതി. അതിനായി നിലവിൽ മറയൂർ ശർക്കര നിർമാണം, മുളയും ചൂരലും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമാണം, പായകളുടെയും പരമ്പുകളുടെയും കാർപ്പറ്റുകളുടെയും നിർമാണം, വനങ്ങളിൽ നിന്നുള്ള തേൻ ശേഖരണം, ഒഷധ ചെടികളുടെയും മറ്റു വനവിഭവങ്ങളുടെയും ശേഖരണം എന്നീ മേഖലകൾക്ക് പ്രധാന്യം നൽകും.

ഓരോ വിഭാഗം തൊഴിൽ മേഖലയും നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വസ്തുതാപരമായി വിലയിരുത്തിയും, അതിന്റെ അടിസ്ഥാനത്തിലുള്ള ഫലവത്തായ ഇടപെടലുകൾ നടത്തിയും, നിലവിലുള്ള തൊഴിൽ മേഖലയെ തനിമ നഷ്ടപ്പെടാത്ത വിധം പരിഷ്കരിച്ച് അനുയോജ്യമായ വൈദഗ്ധ്യ വികസന പരിശീലനങ്ങൾ നൽകും. തുടർന്ന് ഉൽപ്പന്നങ്ങളുടെ വിപണന ശൃംഖല ഒരുക്കും. ഡിജിറ്റൽ- ഓൺലൈൻ സങ്കേതങ്ങളെ ട്രൈബൽ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ക്രിയാത്മകമായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.        

Tags:    
News Summary - Gothra Kiranam scheme will be implemented in tribal areas - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.