കൽപറ്റ: മുത്തങ്ങ ഭൂസരമത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി മർദിച്ച എഴുത്തുകാരനും ഡയറ്റ് മുന്‍ ലക്ചററുമായ കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരെ അപ്പീലുമായി സര്‍ക്കാര്‍.
ജനുവരിയിലെ സുല്‍ത്താന്‍ ബത്തേരി സബ് കോടതി വിധിക്കെതിരെ കല്പറ്റ സെഷൻസ് കോടതിയില്‍ അപ്പീല്‍ നൽകി. മുത്തങ്ങ ഭൂസമര ഗൂഢാലോചനയില്‍ സുരേന്ദ്രന് പങ്കുണ്ടെന്നും നഷ്ടപരിഹാര തുക വിധിച്ചത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്.
സമരവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പിടികൂടി മര്‍ദിക്കുകയും 34 ദിവസം ജയിലില്‍ കഴിയുകയും ചെയ്ത സുരേന്ദ്രനെതിരെ കുറ്റപത്രം പോലും നല്കാന് പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് 17 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിെൻറ ഫലമായാണ് കോടതി വിധി ഉണ്ടായത്. സര്‍ക്കാര്‍ വീണ്ടും തനിക്കെതിരെ അപ്പീലുമായി പോകുമ്പോള്‍ പൊലീസ് മാത്രമാണ് സര്‍ക്കാറിെൻറ പ്രജകളെന്ന് തോന്നുകയാണെന്ന് സുരേന്ദ്രന് പ്രതികരിച്ചു.
മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പ് കേസ് സി.ബി.ഐ ഏറ്റെടുത്തപ്പോഴാണ് കേസില്‍നിന്ന് ഇദ്ദേഹം ഒഴിവായത്. പിന്നീടാണ് പൊലീസ്, കലക്ടര്‍, ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. അന്നത്തെ സുല്‍ത്താന്‍ ബത്തേരി സി.ഐ ദേവരാജന്‍, എസ്.ഐ വിശ്വംഭരന്, എ.എസ്.ഐ മത്തായി, വസന്തകുമാര്‍, രഘുനാഥന്, വര്‍ഗീസ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഈ ഹരജിയിലാണ് നഷ്ടപരിഹാരം വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.