സർക്കാറിന്​ താൽപര്യമില്ല; മൂന്നു ലക്ഷം കുടുംബങ്ങൾ കാരുണ്യക്ക്​ പുറത്ത്​

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മെ​ങ്കി​ലും രേ​ഖ​ക​ളു​ടെ കു​രു​ക്കി​ൽ മൂ​ന്നു ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്‍റെ ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ​നി​ന്ന്​ പു​റ​​ത്ത്.

2011ലെ ​​സെ​ൻ​സ​സ്​ പ്ര​കാ​രം ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​​ താ​ഴെ​യു​ള്ള​വ​രെ​ന്ന്​ ക​ണ്ടെ​ത്തി ത​യാ​റാ​ക്കി​യ ഡാ​റ്റ ബേ​സ്​ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ കാ​രു​​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ കു​ടും​ബ​ങ്ങ​ളെ ഉ​ൾ​​പ്പെ​ടു​ത്തു​ന്ന​ത്.

ഈ ​ഡാ​റ്റ ബേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കേ കാ​സ്​​പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​മാ​കൂ. 12 വ​ർ​ഷ​മാ​യി​ട്ടും ഈ ​വി​വ​ര​ശേ​ഖ​രം പ​രി​ഷ്ക​രി​ക്കാ​ത്ത​താ​ണ്​ ഇ​ൻ​ഷു​റ​ൻ​സി​ന്​ ​അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ പ്ര​തി​വ​ര്‍ഷം അ​ഞ്ചു ല​ക്ഷം രൂ​പ ചി​കി​ത്സ സൗ​ജ​ന്യ​ത്തി​ൽ​നി​ന്ന്​​ പു​റ​ത്തു​നി​ർ​ത്തു​ന്ന​ത്.

നേ​ര​ത്തേ പ്ര​വാ​സി​ക​ളാ​യി​രു​ന്ന​തി​നാ​ൽ 2011 ലെ ​സെ​ൻ​സ​സ്​ പ്ര​കാ​രം ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ മു​ക​ളി​ലാ​യി​പ്പോ​യ​വ​രും പ്ര​വാ​സം മ​തി​യാ​ക്കി ഉ​പ​ജീ​വ​ന​ത്തി​ന്​ നാ​ട്ടി​ലെ മ​റ്റു​ ജോ​ലി ചെ​യ്തു​ക​ഴി​യു​ന്ന​വ​രു​മ​ട​ക്കം ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ധി​ക്ക്​ പു​റ​ത്താ​ണ്. ജീ​വി​ത വൃ​ത്തി​ക്കാ​യി കൂ​ലി​പ്പ​ണി ചെ​യ്യു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

ഡാ​റ്റ ബേ​സ്​ പ​രി​ഷ്ക​രി​ച്ച്​ അ​ർ​ഹ​രാ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​നാ​ളാ​യി ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ചെ​വി​ക്കൊ​ണ്ടി​ട്ടി​ല്ല. ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യി​ല്ലാ​ത്ത​തി​നാ​ൽ ഭാ​രി​ച്ച ചി​കി​ത്സ വ​ഹി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്​ ഈ ​കു​ടും​ബ​ങ്ങ​ൾ. സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളു​ടെ വ​ലി​യ പ്രീ​മി​യം തു​ക ഇ​വ​ർ​ക്ക്​ താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. മു​മ്പ്​​ എം​പാ​ന​ൽ ചെ​യ്ത ആ​ശു​പ​ത്രി​ക​ളി​ൽ ​30000 രൂ​പ​വ​രെ കു​ടും​ബ​ത്തി​ന്​ സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കു​ന്ന ആ​ർ.​എ​സ്.​ബി.​വൈ കാ​ർ​ഡാ​ണ്​ ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത്​ പി​ന്നീ​ട്​ വ​ർ​ഷാ​വ​ർ​ഷം പു​തു​ക്കു​ന്ന രീ​തി​യി​ലാ​ക്കി. ഇ​തൊ​ഴി​വാ​ക്കി​യാ​ണ്​ കാ​രു​ണ്യ ബ​ന​വ​ല​ന്‍റ്​ ഫ​ണ്ട്, സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി, ചി​സ് തു​ട​ങ്ങി​യ വി​വി​ധ ആ​രോ​ഗ്യ പ​രി​ര​ക്ഷ പ​ദ്ധ​തി​ക​ളെ സ്​​റ്റേ​റ്റ്​ ഹെ​ൽ​ത്ത്​ ഏ​ജ​ൻ​സി​ക്ക്​ കീ​ഴി​ൽ ഏ​കോ​പി​പ്പി​ച്ച്​ 2020 ജൂ​ലൈ ഒ​ന്നു​മു​​ത​ൽ സ​ർ​ക്കാ​ർ നേ​രി​ട്ട്​ ഇ​ൻ​ഷു​റ​ൻ​സ്​ ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​താ​ക​ട്ടെ 2011ലെ ​ഡാ​റ്റ​ബേ​സ്​ മാ​ന​ദ​ണ്ഡ​മാ​ക്കി​യും. പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ക​ഴി​യാ​ത്ത കു​ടും​ബ​ങ്ങ​ളി​ൽ വാ​ർ​ഷി​ക വ​രു​മാ​നം മൂ​ന്നു​ ല​ക്ഷ​ത്തി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ കാ​രു​ണ്യ ബെ​ന​വ​ല​ന്റ് ഫ​ണ്ടി​ൽ​നി​ന്ന്​ ചി​കി​ത്സ ല​ഭി​ക്കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ ഓ​രോ വ​ർ​ഷ​വും അ​ഞ്ചു​​ല​ക്ഷം രൂ​പ ല​ഭി​ക്കു​മ്പോ​ൾ ബെ​ന​വ​ല​ന്റ് ഫ​ണ്ടി​ൽ ആ​ജീ​വ​നാ​ന്തം ര​ണ്ടു​ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ക.

42 ല​ക്ഷ​ത്തി​ല​ധി​കം ദ​രി​ദ്ര​രും ദു​ര്‍ബ​ല​രു​മാ​യ കു​ടും​ബ​ങ്ങ​ളാ​ണ്​ നി​ല​വി​ൽ കാ​രു​ണ്യ പ​ദ്ധ​തി​യി​ലു​ള്ള​ത്. 

Tags:    
News Summary - government; database has not been updated for 12 years.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.