തൃശൂർ: സാങ്കേതിക വിദ്യ പുരോഗമിച്ചിട്ടും പ്രവാസികൾക്ക് വോട്ടവകാശം നിഷേധിക്കുന്ന ത് പ്രതിഷേധാർഹമാണെന്നും ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വഴി വോട്ട് ചെയ്യാനു ള്ള മൗലികാവകാശം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വെൽഫെയർ പാർട്ടി സം സ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന നേതൃപരിശീലന ക്യാമ്പ് തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. ക്ഷേമപദ്ധതികളെക്കുറിച്ച് ജനറൽ സെക്രട്ടറി ഹസനുൽ ബന്ന മുതുവല്ലൂർ വിശദീകരിച്ചു. പാലക്കാട് ജില്ല പ്രസിഡൻറ് അഷ്റഫ് മാത്ര മോട്ടിവേഷൻ ക്ലാസെടുത്തു.
വെൽഫെയർ ഫോറം തൃശൂർ ജില്ല പ്രസിഡൻറ് ഹംസ എളനാട്, സംസ്ഥാന കമ്മിറ്റി അംഗം ഹർഷദ്, മലപ്പുറം ജില്ല സെക്രട്ടറി അഷ്റഫ്, കോഴിക്കോട് ജില്ല സെക്രട്ടറി സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.
വിദേശ വരുമാനങ്ങൾക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.