കോവിഡ് രോഗികളുടെ വിവരശേഖരണ-അവലോകനങ്ങൾക്കായി സ്പ്രിൻക്ലർ സോഫ്റ്റ്വെയർ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. പല േസ്രാതസ്സുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാനാണ് കരാർ ഒപ്പിട്ടത്.
എന്നാൽ, ഡേറ്റകൾ ഏകീകൃത സ്വഭാവത്തിലും കൃത്യവുമായതിനാൽ സേവനം ഉപയോഗിച്ചില്ല. അതിനാൽ കമ്പനിയുടെ ആറ് മാസക്കാലാവധി അവസാനിച്ച 2020 സെപ്റ്റംബർ 25 മുതൽ തുടേരണ്ടതില്ലെന്ന് തീരുമാനിച്ചു.
നിലവിെല നിയമസഭാംഗങ്ങളിൽ വി.എസ്. ശിവകുമാർ, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.എം. ഷാജി, പി. ഉണ്ണി, അഡ്വ.യു. പ്രതിഭ എന്നിവർക്കെതിരെ വിജിലൻസ് കേസുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി.എസ്. ശിവകുമാർ, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.എം. ഷാജി, എന്നിവർക്കെതിരെയുള്ള കേസ് അന്വേഷണ ഘട്ടത്തിലാണ്.
പി. ഉണ്ണിക്കെതിരായ അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് സൂക്ഷ്മ പരിശോധനയിലാണ്. പ്രതിഭക്കെതിരായ അന്വേഷണം ഹൈകോടതി സ്േറ്റ ചെയ്തിരിക്കുകയാണ്. എം.സി. ഖമറുദ്ദീനെതിരെ 149 വഞ്ചനക്കേസും പി.വി. അൻവർ, ഇ.എസ്. ബിജിമോൾ എന്നിവർക്കെതിരെ ഒാരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഷിഗല്ല രോഗത്തിെൻറ ശരിയായ കാരണം കണ്ടെത്താനുള്ള പ്രവർത്തനം നടന്നുവരുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് മെഡിക്കൽ കോളജിെൻറ നേതൃത്വത്തിൽ വിശദ പഠനം നടത്തിയിട്ടുണ്ട്. കുടിവെള്ളത്തിൽനിന്ന് രോഗബാധയുണ്ടായെന്നാണ് കണ്ടെത്തൽ. എറണാകുളത്തും രോഗബാധിത കുടുംബം കിണറ്റിലെ ജലമാണ് ഉപയോഗിക്കുന്നത്.
കേന്ദ്ര സർക്കാറിെൻറ കാർഷിക നിയമങ്ങൾ കർഷകരെ ബാധിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് പ്രയോജനകരമായ നിയമനിർമാണം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി.
കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നാൽ കർഷകരുടെ വരുമാനം കുറയാനും കൃഷി തന്നെ ഉപേക്ഷിക്കാനും സംസ്ഥാനത്ത് ഭക്ഷ്യപ്രതിസന്ധി വർധിക്കാനും സാധ്യതയുണ്ട്. കമ്പനികൾ നേരിട്ട് വലിയ ഫാമുകൾ സ്ഥാപിക്കുന്നതിനാൽ മിൽമയുടെ വിപണന ശൃംഖല തകരാനും സ്വകാര്യ പാൽ വിപണി ശക്തി പ്രാപിക്കാനും ഇടവരും.
അതിവേഗ റെയിൽ പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ നടപ്പാക്കുന്നതിന് പാടശേഖരങ്ങളെ പരമാവധി ഒഴിവാക്കി അവിടെ ആകാശപാതയാണ് വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി. 115 കിലോമീറ്റർ പാടശേഖരങ്ങളിലൂടെ കടന്നുപോകുന്നതിൽ 88 കിലോമീറ്ററും ആകാശപാതയായിരിക്കും.
ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് അലൈൻമെൻറ്. സാമൂഹിക ആഘാത പഠനം, കൃത്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തൽ എന്നീ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.