കോഴിക്കോട്: മികവിെൻറ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ സ്കൂളുകളെ ശക്തിപ്പെടുത്തിയത് പ്രഫ. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണെന്ന് എം.ടി. വാസുദേവന്‍ നായര്‍. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ 'അറിവ് ആധുനികത ജനകീയത' എന്ന പുസ്തകംപ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ മുന്നേറ്റമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. മലാപ്പറമ്പ് സ്കൂള്‍ സംരക്ഷണ സമരത്തില്‍ താനും പങ്കാളിയായിരുന്നു. ആ സ്കൂൾ സര്‍ക്കാര്‍ ഇടപെട്ട് മാറ്റി മികച്ച രീതിയിലാക്കി. നഗരത്തിലെ പല സര്‍ക്കാര്‍ സ്കൂളുകളിലും പ്രവേശനത്തിന് ശിപാര്‍ശ നൽകാൻ തെൻറയടുത്തും ആളെത്തുന്നതായി എം.ടി പറഞ്ഞു.
കേരള വിദ്യാഭ്യാസ ചരിത്രം, ബദല്‍ വിദ്യാഭ്യാസ നയങ്ങള്‍, പൊതുവിദ്യാഭ്യാസത്തിൻെറ ഡിജിറ്റല്‍ കുതിപ്പ് തുടങ്ങി നിരവധി കാര്യങ്ങൾ രവീന്ദ്രനാഥിെൻറ പുസ്തകത്തിലുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് എം.ടിയുടെ വീട്ടിലായിരുന്നു ചടങ്ങ്. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങി.
മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കോഴിക്കോട് ഡി.പി.സി ഡോ. എ.കെ. അബ്ദുല്‍ ഹക്കീം, തിങ്കള്‍ ബുക്സ് പ്രസാധകന് കെ. സുധാകരന് എന്നിവര്‍ സംസാരിച്ചു. പ്രഫ. സി. രവീന്ദ്രനാഥ് മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.