തിരുവനന്തപുരം: ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ അധ്യാപകർ പ്രഖ്യാപിച്ച സമരം രണ്ടു ദിവസം മാറ്റി. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് ചർച്ച. ശമ്പള കുടിശ്ശികയടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഗവൺമെൻറ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രിയുടെ ഓഫിസിൽനിന്ന് ചർച്ച അറിയിച്ച പശ്ചാത്തലത്തിലാണ് സമരം നീട്ടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
നിലവിൽ നടന്നുവരുന്ന നിസ്സഹകരണ സമരവും റിലേ നിരാഹാര സമരവും തുടരും. 10ന് നടക്കുന്ന ചർച്ചയിൽ സർക്കാർ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 11 മുതൽ സമരവുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. എസ്. ബിനോയ്, സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.