തിരുവനന്തപുരം: വന്യമൃഗശല്യം രൂക്ഷമായതോടെ ജനങ്ങൾ പ്രതിഷേധ രംഗത്തുള്ള വയനാട്ടിൽ തിങ്കളാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തും. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ ഗവർണർ സന്ദർശിക്കും. മാനന്തവാടി ബിഷപ് ഹൗസ് സന്ദർശനവും നിശ്ചയിച്ചിട്ടുണ്ട്.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ജീവനും സ്വത്തിനും ഭീഷണിയാവുന്ന സാഹചര്യം നിലനിൽക്കെ വനം മന്ത്രിയോ മുഖ്യമന്ത്രിയോ വയനാട്ടിൽ എത്തിയില്ലെന്ന വിമർശനം ശക്തമാണ്. ഇതിനിടെയാണ് സർക്കാറിനെതിരെ പോർമുഖം തുറന്ന് മുന്നോട്ടുപോകുന്ന ഗവർണർ എത്തുന്നത്. ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കർശന സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.