തൃശൂർ: കുഴൽപണ കേസിൽ രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. രാഷ്ട്രീയ യജമാനൻമാരെ തൃപ്തിപ്പെടുത്താനുള്ള അന്വേഷണമാണ് നടക്കുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെ മാത്രം വിളിപ്പിക്കുന്ന വിചിത്രമായ അന്വേഷണമാണിത്. ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് അറിഞ്ഞുതന്നെയാണ് അന്വേഷണവുമായി സഹകരിക്കുന്നത്. സ്വർണം-ഡോളർ കടത്ത് കേസിൽ പ്രതിരോധത്തിലായ പിണറായി സർക്കാർ ബി.ജെ.പിയെ അപമാനിക്കാൻ ശ്രമിക്കുകയാണ്.
പരാതിക്കാരെൻറ ഫോൺ രേഖ നോക്കി ആളുകളെ തെളിവെടുപ്പിന് വിളിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. പ്രതികളുടെ ഫോൺ രേഖ പരിശോധിച്ചാൽ ഉന്നത സി.പി.എം നേതാക്കളുടെ ബന്ധം പുറത്തുവരും. പണവുമായി ബി.ജെ.പി.ക്ക് ബന്ധമില്ല. പൊതുപ്രവർത്തകനെന്ന നിലയിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെന്ന നിലയിലുമാണ് ഹാജരായത്. അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. എന്തെല്ലാം ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് ഒാർക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.