നസിയ, ഹസൈനാർ

ഡാമിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തച്ഛനും മാതാവും മുങ്ങി മരിച്ചു

മൂവാറ്റുപുഴ: ഡാമിൽ വീണ പേരക്കുട്ടിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ മുത്തച്ഛനും മാതാവും മുങ്ങി മരിച്ചു. വിജയാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ മൂവാറ്റുപുഴ വെണ്ടു വഴി തേക്കുംകാട്ടിൽ ടി.പി.ഹസൈനാർ (60) മകൾ നസിയ ഷാരോൺ (28) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉത്തർപ്രദേശിലെ ലളിത്പൂർ മാതടിലമ ഡാമിലാണ് അപകടം.

ഡാമിനു സമീപത്തെ പാർക്കിൽ കളിക്കുന്നതിനിടെ നസിയയുടെ മകൾ ഫൈസ(6) വെള്ളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും മുങ്ങി മരിച്ചത്. ഒഴുക്കിൽ പെട്ട കുഞ്ഞിനെ പിന്നീട് നാട്ടുകാർ രക്ഷപെടുത്തി.  ലളിത്പൂർ താൽബേഹട്ട് കേന്ദ്രീയ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ് നസിയ.

ബാങ്കിൽ നിന്നും വിരമിച്ച ശേഷം ഹസൈനാർ മകൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഹസൈനാരും കുടുംബവും വർഷങ്ങളായി തിരുവനന്തപുരം കിളിമാനൂർ പുളിമാത്താണ് താമസിക്കുന്നത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പുളിമാത്ത് എത്തിക്കും. തുടർന്ന് വൈകിട്ടോടെ പുളിമാത്ത് ജമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പുളിമാത്ത് ഗവ.എൽ പി.സ്കൂൾ സീനിയർ അധ്യാപികയായ റാഫിയയാണ് ഹസൈനാരുടെ ഭാര്യ. നാദിയ മറ്റൊരു മകളാണ്. മരുമകൻ: ഷാരോൺ.

Tags:    
News Summary - grandfather and mother drowned while trying to save the baby who fell into the dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.