കരുവന്നൂർ: മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രതിക്ക് ഇടക്കാല ജാമ്യം

കൊച്ചി: മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ് പ്രതിക്ക് ഹൈകോടതിയുടെ ഇടക്കാല ജാമ്യം. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ. അരവിന്ദാക്ഷനാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.

എൻഫോഴ്സ്മെന്റ് ‌ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ 15ാം പ്രതിയായ അരവിന്ദാക്ഷൻ കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് അറസ്റ്റിലായത് മുതൽ ജയിലിലാണ്. 23ന് വടക്കാഞ്ചേരിയിൽവെച്ച് വിവാഹം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇടക്കാല ജാമ്യത്തെ ഇ.ഡി എതിർത്തില്ല. എന്നാൽ, ജാമ്യത്തിന് ശക്തമായ ഉപാധികൾ വെക്കണമെന്ന ആവശ്യം ഉന്നയിച്ചു.

20 ദിവസത്തെ ഇടക്കാല ജാമ്യത്തിനാണ് അപേക്ഷിച്ചിരുന്നതെങ്കിലും 10 ദിവസത്തിനു ശേഷം ഈ മാസം 28ന് ജയിലിൽ തിരിച്ചെത്തണമെന്ന് കോടതി ഉത്തരവിട്ടു. 50,000 രൂപയുടെ ബോണ്ടും സമാന തുകക്കുള്ള രണ്ടാൾ ജാമ്യവുമാണ് പ്രധാന ഉപാധി. ഹരജി വീണ്ടും ജൂലൈ ഒന്നിന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - granted interim bail for pr aravindakshan in karuvannur case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.