തുലാമഴയിൽ വലിയ കുറവ്; സംസ്ഥാനം വരൾച്ചയിലേക്കെന്ന് സൂചന

തിരുവനന്തപുരം: വേനൽക്കാലത്ത് കേരളം കടുത്ത വരൾച്ചയിലേക്ക് പോകുമെന്ന സൂചന നൽകി സംസ്ഥാനത്തെ തുലാവർഷക്കണക്ക്. സംസ്ഥാനത്ത് 26 ശതമാനം മഴക്കുറവാണ് തുലാമഴയിൽ ഉണ്ടായിട്ടുള്ളത്. വേനൽമഴ കൂടി ചതിച്ചാൽ സംസ്ഥാനം ഇത്തവണ കടുത്ത വരൾച്ച നേരിടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാവര്‍ഷമായി കണക്കാക്കുന്നത്. 491.6 മില്ലിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്തു ഇത്തവണ കിട്ടിയത് 365.3 മില്ലിമീറ്റർ മാത്രം. കാസര്‍കോട് ജില്ലയില്‍ 14 ശതമാനം മഴ അധികം കിട്ടി. മറ്റ് ജില്ലകളിലെല്ലാം മഴ കുറവാണ് പെയ്തത്. നിലവിലെ സാഹചര്യത്തില്‍ അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് വേനല്‍ കടുക്കുമെന്നാണ് സൂചന.

Tags:    
News Summary - Great decrease in rainfall; Indication that the state is heading towards draught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.