ഇത് ഹരിത കലോത്സവം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തും. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയും ജില്ല ശുചിത്വ മിഷനും ചേർന്നാണ് ഹരിത ചട്ട പാലനത്തിന് നേതൃത്വം നൽകുന്നത്. എല്ലാ വേദികളിലും മാലിന്യങ്ങൾ ശേഖരിക്കാൻ ഈറ കൊണ്ട് നിർമിച്ച കുട്ടകൾ സ്ഥാപിച്ചിട്ടുണ്ട്.

വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കണമെന്നും കലോത്സവ വേദിയിൽ വിവരിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പിയിൽ നിറച്ച് ആ കുപ്പികൊണ്ട് എക്കോ ബ്രിക്സ് നിർമിക്കാനുള്ള പദ്ധതിയുടെ മാതൃകയാണ് ഒരുക്കിയിരിക്കുന്നത്.

കലോത്സവം പൂർണമായും ഹരിത ചട്ടം പാലിക്കാനുള്ള നടപടികൾ നേരത്തെ തുടങ്ങിയിരുന്നു. ഹരിത കർമ സേനയുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ കലോത്സവ നഗരിയിൽ പ്ലാസ്റ്റിക് ശേഖരണം നടത്തിയിരുന്നു. ഹരിത വിളമ്പര ജാഥയും സംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - green protocol- kerala school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.