ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം: പൊലീസിന് വീഴ്ചയെന്ന് റൂറൽ എസ്.പി; കൂടുതൽ അറസ്റ്റുണ്ടാകും

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ആർ. നായർ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ അണുനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം പൊലീസിന്റെ വീഴ്ചയെന്ന് റൂറൽ എസ്.പി ഡി. ശിൽപ്പ. മുൻകൂട്ടി നിശ്ചയിച്ച ശുചിമുറിയിലേക്കല്ല ​ഗ്രീഷ്മയെ പൊലീസ് കൊണ്ടുപോയതെന്ന് എസ്.പി പറഞ്ഞു. സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശുചിമുറിയിലേക്കല്ല ഗ്രീഷ്മയെ കൊണ്ടുപോയത്. ഇത് ഗുരുതര വീഴ്ചയാണ്. അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. അതേസമയം, കൊലപാതകക്കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് പറഞ്ഞു.

ഗ്രീഷ്മക്ക് കുടുംബത്തിൽ നിന്ന് തന്നെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഷാരോണിന്റെ പിതാവ് ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മക്ക് സംഭവം അറിയാം. അമ്മാവനാണ് കീടനാശിനി വാങ്ങി നൽകിയത്. ഷാരോണുമായുള്ള ബന്ധത്തിൽ ഗ്രീഷ്മയുടെ അമ്മക്ക് എതിർപ്പുണ്ടായരുന്നെന്നും ഷാരോണിന്റെ പിതാവ് ആരോപിച്ചിരുന്നു.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഗ്രീഷ്മയെ മെഡിസിൻ ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യ നില തൃപ്തികരമാണ്. ഗ്രീഷ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തുമെന്നും റൂറൽ എസ്.പി പറഞ്ഞു. 

Tags:    
News Summary - Grishma's death attempt: Rural SP says police failed; There will be more arrests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.