യുവമോർച്ചയിൽ ചേരി തിരിഞ്ഞ് പോര്

തൃശൂർ: ലോക്​സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ ലക്ഷ്യമിട്ട യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ ദേശീയനേതാക്കളുടെ സാ ന്നിധ്യത്തിലും ചേരിപ്പോര്. പ്രതിനിധി സമ്മേളനത്തിനകത്തും പുറത്തും പ്രവർത്തകർ ചേരിതിരിഞ്ഞ് പോരിലാണ്. സമ്മേളന ത്തിലെ വിശദാംശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചാണ് പുറത്തെ പോര്. മുൻ ജനറൽ സെക്രട്ടറി ആർ.എസ്. രാജീവിനെ പിന് തുണക്കുന്നവരാണ് സമ്മേളന വേദിയിൽ പോര് തുടങ്ങിയത്. ആർ.എസ്. രാജീവിനെ ഒതുക്കിയതിനെ ഇവർ വിമർശിച്ചു. രാജീവ് അടക്കമുള്ള ഏഴ് പേരെ ഒഴിവാക്കി നേതാക്കൾ സെൽഫിയെടുത്തത് രാജീവ് പക്ഷക്കാർ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് വിമർശനമുന്നയിച്ചു. 50 കഴുതകൾക്ക് ഏഴ് കുതിരകൾ ധാരാളം എന്നാണ് ഇതിന് അടിക്കുറിപ്പിട്ടിരിക്കുന്നത്.

സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ്ബാബുവി​​െൻറ നടപടികളാണ് സംഘടന എന്ന വിധത്തിൽ നടക്കുന്നതെന്ന രൂക്ഷ വിമർശനമായിരുന്നു പ്രവർത്തകരിൽ ഏറെയും. സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം നിൽക്കെ എറണാകുളം ജില്ല പ്രസിഡൻറ് ദിനിൽ ദിനേശ് രാജി വെച്ചതും സമ്മേളനത്തിൽ ചർച്ചയായി.

ശബരിമല വിഷയത്തിൽ സംസ്ഥാന ബി.ജെ.പിയിലെ ചേരിപ്പോരിന് സമാനമായിരുന്നു യുവമോർച്ച സമ്മേളനത്തിലും. സെക്രട്ടേറിയറ്റ് നടയിലെ നിരാഹാരം ഗുണമുണ്ടാക്കിയില്ലെന്ന വി. മുരളീധരൻ പക്ഷത്തി​​െൻറ ആരോപണം യുവമോർച്ച ഭാരവാഹികളും പങ്കുവെച്ചു. ഇതിനിടെ പീഡനക്കേസിലെ പ്രതിയെ സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുപ്പിച്ചുവെന്ന ആരോപണവും പ്രതിനിധികൾ ഉന്നയിച്ച് രംഗത്തെത്തി. പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരാണ് ഇത് ദൃശ്യങ്ങളും അന്നത്തെ കേസുമുയർത്തി ആഞ്ഞടിച്ചത്.

മെഡിക്കൽ കോഴ ആരോപണത്തിൽ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിയെന്ന് കണ്ടെത്തി നടപടിയെടുത്ത് സംഘടന ചുമതലകളിൽ നിന്നും നീക്കിയ വി.വി. രാജേഷ് സമ്മേളനത്തിൽ പങ്കെടുത്തു. യുവമോർച്ചയുടെ മുൻകാല ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങിലാണ്​ രാജേഷ് പങ്കെടുത്തത്. പ്രതിനിധി സമ്മേളന നഗരിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത രാജേഷ് പ്രധാനമന്ത്രി പങ്കെടുത്ത തേക്കിൻകാട് മൈതാനിയിലെ വേദിക്ക് സമീപത്തേക്ക് വന്നതേയില്ല. സമ്മേളനം കഴി​െഞ്ഞങ്കിലും സമൂഹമാധ്യമത്തിലെ തമ്മിലടി തുടരുകയാണ്.

Tags:    
News Summary - Groupism in Yuvamorcha-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.