കണക്കുകൾ കൃത്യമായി നൽകിയിട്ടും കേന്ദ്ര ധനമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു -മുഖ്യമന്ത്രി

കോഴിക്കോട്: കേരളം കണക്ക് കൃത്യമായി നൽകിയില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 ജി.എസ്.ടി വരവ് ചെലവ് കണക്ക് എ.ജി കേന്ദ്രസർക്കാറിന് നൽകിയിട്ടുണ്ട്. എ.ജി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണ്. എ.ജിക്ക് മേൽ സംസ്ഥാനത്തിന് യാതൊരു നിയന്ത്രണവുമില്ല. കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

കേരളത്തെ ശ്വാസം മുട്ടിക്കുന്ന നീക്കമാണ് കേന്ദ്രസർക്കാറിൽ നിന്നുണ്ടാകുന്നത്. കേരളത്തിന് കിട്ടേണ്ട ജി.എ.സ്.ടി വിഹിതവുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം കേന്ദ്ര ധനമന്ത്രിയിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. നൽകിയ വിശദീകരണം വസ്തുതാ വിരുദ്ധവും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ജി.എ.സ്.ടി വിഹിതം കിട്ടണമെങ്കിൽ എ.ജി വഴി കണക്ക് നൽകണമെന്നായിരുന്നു കേന്ദ്രധനമന്ത്രി കഴിഞ്ഞദിവസം വിശദീകരണം നൽകിയത്. 

Tags:    
News Summary - GST Details are given accurately; Union Minister is spreading misunderstanding: Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.