തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ജി.എസ്.ടി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ഈ മാസം 20 വരെ നീട്ടി. പ്രൊവിഷനല്‍ ഐ.ഡി ലഭിക്കുന്നതിലെ പരാതി കൂടി പരിഗണിച്ചാണ് പുതിയ സമയക്രമം. എല്ലാ വ്യാപാരികളും ഈ അവസരം ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് അറിയിച്ചു.
ജനുവരി ഒന്നു മുതല്‍ 22 വരെ 50 ശതമാനത്തോളം രജിസ്ട്രേഷനാണ് നടന്നത്. നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്ട്രേഷനുള്ള വ്യാപാരികള്‍ ജി.എസ്.ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യണം. www.keralataxes.gov.in എന്ന വൈബ് സൈറ്റില്‍ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കയറി കെ വാറ്റിസ് (KVATIS) ലോഗിന്‍ ചെയ്യുക. ഇവിടെ ജി.എസ്.ടി എന്‍റോള്‍മെന്‍റിന് ആവശ്യമായ താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ്വേഡും ലഭിക്കും. തുടര്‍ന്ന് ജി.എസ്.ടി പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യുക. താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ്വേഡും മാറ്റി പുതിയത് സൃഷ്ടിക്കണം. തുടര്‍ന്ന് ഡാഷ് ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തെരഞ്ഞെടുത്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുക. ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തണം. ഡിജിറ്റല്‍ സിഗ്നേച്ചര്‍ അംഗീകൃത ഏജന്‍സികളില്‍നിന്ന് തുച്ഛമായ വിലയ്ക്ക് ലഭിക്കും.
എന്‍റോള്‍മെന്‍റ് പൂര്‍ത്തീകരിക്കുന്നതിന് രേഖകള്‍ സ്കാന്‍ ചെയ്ത് ജി.എസ്.ടി ഓണ്‍ലൈന്‍ സംവിധാനത്തില്‍ നല്‍കണം. സംശയ നിവാരണത്തിന് ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഓഫിസുകളില്‍ ഹെല്‍പ് ഡെസ്കുകള്‍ സജ്ജമാണെന്ന് വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.