മോർഫീനുമായി അതിഥി തൊഴിലാളികൾ പിടിയിൽ

ആലുവ: 38 ചെറിയ പൊതി മോർഫീനുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മജുനൂർ മൊല്ല (26),  ലിറ്റൻ ഷെയ്ക്ക് (25) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും, ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലുവ തുരുത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് വീര്യം കൂടിയ മയക്കുമരുന്നായ മോർഫിൻ പിടികൂടിയത്. മൂർഷിദാബാദിൽ നിന്നുമാണ് മോർഫിൻ കൊണ്ടുവന്നത്. ഇടയ്ക്ക് നാട്ടിൽ പോയി വരുന്നവരാണ്. ചെറിയ പൊതികളിലാക്കി അതിഥി തൊഴിലാളികളുടെ ഇടയിലാണ് വിൽപ്പന.

മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് മജുനുർ മൊല്ലയ്ക്കെതിരെ കാലടി സ്റ്റേഷനിൽ കേസുണ്ട്. ആലുവ എസ്.എച്ച്.ഒ സൈജു .കെ പോൾ, എസ്.ഐമാരായ ആർ.വിനോദ്, കെ.പി.ജോണി എ.എസ്.ഐ പി.എ.ഇക്ബാൽ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - Guest workers arrested with morphine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.