തിരുവനന്തപുരം: കോളജ് തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമായി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഒക്ടോബർ നാല് മുതൽ കോളജുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാവും തുടങ്ങുക.
ബിരുദാനന്തര ബിരുദ ക്ലാസുകളിൽ മുഴുവൻ കുട്ടികൾക്കും ദിവസവും ക്ലാസുണ്ടാകും. ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കലിന് മുൻതൂക്കം നൽകണം. ക്ലാസുകളുടെ സമയം കോളജുകൾക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.
കോളജുകളിൽ വിദ്യാർഥികളും അധ്യാപകരും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കോളജുകളും പരിസരവും അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സ്വീകരിക്കണം. കോളജ് വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവുണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.