കൊച്ചി: കൊച്ചിയിലെ പ്രതിരോധ വകുപ്പ് കേന്ദ്രത്തിൽ ഏഴുവർഷത്തിനിടെ ദുരൂഹത ഉയർത്തിയ മരണങ്ങൾ ഏഴ്. ഇതിൽ ഉന്നത പദവിയിലിരുന്നവർ മുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വരെയുണ്ട്്. മുറതെറ്റാതെ അന്വേഷണം നടക്കുമെങ്കിലും അന്തിമ റിപ്പോർട്ട് പുറംലോകം കാണാറില്ല. അബദ്ധത്തിൽ വെടിയേറ്റു, സ്വയം വെടിവെച്ച് മരിച്ചു എന്നിങ്ങനെയാകും ഔദ്യോഗിക വിശദീകരണം. ഞായറാഴ്ച ഗുജറാത്ത് സ്വദേശി രക്ഷിത് കുമാർ പർമർ (23) വെടിയേറ്റുമരിച്ചതാണ് ഒടുവിലെ സംഭവം.
2010 ജൂലൈ ഏഴിനാണ് ദക്ഷിണനാവികസേന കേന്ദ്രത്തിലെ റിയര്‍ അഡ്മിറല്‍ സുത്യേന്ദ്ര സിങ് ജാവാൾ (50) സ്വയം വെടിവെച്ച് മരിച്ചത്. ജമ്മു-കശ്മീര്‍ സ്വദേശിയായ ജാവാള് കുടുംബസമേതം കൊച്ചിയില്‍ താമസിക്കുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിച്ചു. 2012 ഒക്ടോബര്‍ 21നാണ് ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ ക്വിക് റെസ്ക്യൂ സംഘം സബ് െലഫ്റ്റനൻറ് അരുണ്‍കുമാര്‍ (27) വെടിയേറ്റ് മരിച്ചത്. അന്വേഷണം എങ്ങുമെത്തിയില്ല.
ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി വാർത്തകൾ വന്നെങ്കിലും പിന്നീട് വിശദീകരണം ഉണ്ടായില്ല. 2013ൽ ദക്ഷിണ നാവികസേന ആസ്ഥാനത്ത് സ്റ്റോർ ഡിപ്പോയില്‍ ഡ്യൂട്ടിയിലുള്ള ശിപായി രാധ (48) മരിച്ചു. 2016 മേയിൽ നാവികസേന ആസ്ഥാനത്ത് സുരക്ഷ ഉദ്യോഗസ്ഥൻ തൃശൂർ സ്വദേശി കെ. ശിവദാസൻ (53) വെടിയേറ്റുമരിച്ചു.
തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റെന്നാണ് പുറത്തുവന്ന ആദ്യവിവരം. ആത്മഹത്യയോ അബദ്ധത്തില്‍ വെടിപൊട്ടിയുള്ള മരണമോ ആണെന്ന നിഗമനത്തിലാണ് അന്വേഷണം നടന്നത്. 2016 ഏപ്രിലിൽ നേവല്‍ ബേസില്‍ അസിസ്റ്റൻറ് കമാന്‍ഡൻറായ ചെന്നൈ സ്വദേശി എസ്. ശ്രീവത്സൻ (26) ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിെൻറ ആറാം നിലയില്‍നിന്ന് വീണ് മരിച്ചു. രാജസ്ഥാൻ നാഗൂർ സ്വദേശി രൂപ റാമിനെ (25) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ജോലിസ്ഥലത്താണ്. നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലെ ഇലക്ട്രിക്കല്‍ ആർട്ടിഫൈസര്‍ ആയിരുന്നു.
എല്ലാ സംഭവത്തിലും നാവികസേന സ്വന്തം നിലക്കും ഹാർബർ പൊലീസ് കേസെടുത്തും അന്വേഷണം നടത്താറുണ്ട്. എല്ലാ മരണവും അബദ്ധം, ആത്മഹത്യ എന്നീ നിഗമനങ്ങളിൽ അവസാനിപ്പിക്കുകയാണ് പതിവ്. എന്തുകൊണ്ട് സംഭവിക്കുെന്നന്നതിനെക്കുറിച്ച് റിപ്പോർട്ടുകൾ പുറംലോകത്ത് എത്താറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.