തിരുവനന്തപുരം: സംസ്ഥാന പൊലീസിെൻറ പക്കലുള്ള തോക്കുകളും തിരകളും സംബന്ധിച്ച് വിശ ദപരിശോധനക്ക് നീക്കം. സി.എ.ജി ചൂണ്ടിക്കാട്ടിയ 25 തോക്കുകൾ ഉൾപ്പെടെ പൊലീസിെൻറ കൈവശ മുള്ള തോക്കുകൾ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് േമധാവി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലെ സംഘം പരിശോധിക്കും. ഇതിനായി പൊലീസിെൻറ ൈകയിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളും എസ്.എ.പി ക്യാമ്പിൽ ഹാജരാക്കാൻ ബന്ധപ്പെട്ടവർക്ക് ക്രൈംബ്രാഞ്ച് നിർദേശം നൽകി. പൊലീസിെൻറ കൈയിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളിൽ 25 റൈഫിളുകൾ നഷ്ടമായെന്നാണ് സി.എ.ജിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
ഒാരോ ക്യാമ്പിലെയും ആയുധങ്ങളുടെ കണക്കുകളും രജിസ്റ്റുകളും കൃത്യമായിതന്നെ സൂക്ഷിക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. 22 വർഷത്തെ കണക്ക് പ്രകാരമാണ് ഇപ്പോൾ പൊലീസിനെ സി.എ.ജി പ്രതിക്കൂട്ടിലാക്കിയിരിക്കുന്നതെന്നും ഭാവിയിൽ ഇത്തരം അവസ്ഥ ഒഴിവാക്കണമെന്നുമുള്ള നിർദേശത്തിെൻറ ഭാഗമായാണ് കണക്കെടുപ്പ്. 25 തോക്കുകളും 12,000ത്തിലധികം വെടിയുണ്ടകളും കാണാനില്ലെന്നാണ് സി.എ.ജി കണ്ടെത്തിയത്. സി.എ.ജി ചൂണ്ടിക്കാട്ടിയ 25 തോക്കുകളും ക്യാമ്പിൽ തന്നെയുണ്ടെന്ന് എസ്.എ.പി കമാൻഡൻറ് വിമൽ വ്യക്തമാക്കിയിരുന്നു.
ആ സാഹചര്യത്തിലാണ് ഇൗ തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളുടെ കണക്കെടുത്ത് പൊലീസിെൻറ വശം ന്യായീകരിക്കാനുള്ള നീക്കം. എസ്.എ.പി ക്യാമ്പിൽനിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അതിെൻറ ഭാഗമായുള്ള പരിശോധനകളും തുടരും. കഴിഞ്ഞ ഏപ്രിലിൽ രജിസ്റ്റർ ചെയ്ത കേസിൽ പത്തുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. സി.എ.ജി റിപ്പോർട്ട് വന്ന സാഹചര്യത്തിൽ രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന നിർദേശമാണ് ടോമിൻ ജെ. തച്ചങ്കരി നൽകിയിട്ടുള്ളത്. നിലവിൽ ഇൗ കേസിൽ 11 ഹവിൽദാർമാർ മാത്രമാണ് പ്രതികൾ. അന്വേഷണം പൂർത്തിയാകുേമ്പാൾ ആവശ്യമെങ്കിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.