കോളജിൽനിന്ന്​ അവധിയെടുത്ത്​ ഹാദിയ ഭർത്താവിനൊപ്പം മടങ്ങി

കോ​യ​മ്പ​ത്തൂ​ർ: ശ​ഫി​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹം നി​യ​മ​പ​ര​െ​മ​ന്ന്​ സു​പ്രീം കോ​ട​തി വി​ധി​ച്ച​തോ​ടെ ഹാ​ദി​യ സ്വ​ത​ന്ത്ര ജീ​വി​ത​ത്തി​ലേ​ക്ക്. കോ​ള​ജി​ൽ നി​ന്ന്​ അ​വ​ധി​യെ​ടു​ത്ത ഹാ​ദി​യ ഭ​ർ​ത്താ​വ്​ ശ​ഫി​ൻ ജ​ഹാ​നൊ​പ്പം കേ​ര​ള​ത്തി​ലേ​ക്ക്​ മ​ട​ങ്ങി. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ്​ ഹാ​ദി​യ പ​ഠി​ക്കു​ന്ന സേ​ലം ശി​വ​രാ​ജ്​ ഹോ​മി​യോ​പ​തി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​ഫി​നെ​ത്തി​യ​ത്. മൂ​ന്നു ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​രു​വ​രും മ​ല​പ്പു​റ​ത്തേ​ക്ക്​ തി​രി​ച്ചു. ശ​നി​യാ​ഴ്​​ച ഇ​രു​വ​രും മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. കോ​ട​തി​വി​ധി​യു​ടെ പ​ശ്​​ചാ​ത​ല​ത്തി​ൽ​ ഹാ​ദി​യ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ സു​ര​ക്ഷ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.

കോ​ട​തി​വി​ധി​യി​ൽ ഒ​രു​പാ​ട്​ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഹാ​ദി​യ പ​റ​ഞ്ഞു. നീ​തി​ക്കു​വേ​ണ്ടി ഒ​പ്പം നി​ന്ന​വ​രോ​ട്​ ന​ന്ദി​യു​ണ്ട്. തീ​വ്ര​വാ​ദ​ബ​ന്ധ ആ​രോ​പ​ണ​ത്തി​ന്​ വി​ധേ​യ​നാ​യ ശ​ഫി​ൻ ജ​ഹാ​ൻ നി​ര​പ​രാ​ധി​യെ​ന്ന്​ തെ​ളി​യു​മെ​ന്ന്​ അ​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി കൊ​ല്ല​ത്ത്​ താ​മ​സി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

മാ​താ​പി​താ​ക്ക​ൾ ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി വ​ർ​ത്തി​ച്ച​താ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണം.​ കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ഫി​ൻ ജ​ഹാ​നെ മ​രു​മ​ക​നാ​യി അം​ഗീ​ക​രി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. അ​വ​ധി ക​ഴി​ഞ്ഞ്​ വീ​ണ്ടും കോ​ള​ജി​ലെ​ത്തി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഹാ​ദി​യ വ്യ​ക്ത​മാ​ക്കി. 11 മാ​സ​ത്തെ ഇ​േ​ൻ​റ​ൺ​ഷി​പ്​ ഇൗ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​വും. ‘അ​ഖി​ല അ​ശോ​ക​ൻ’ എ​ന്ന പേ​രി​ലാ​ണ്​ ഹാ​ദി​യ പ​ഠ​നം തു​ട​രു​ന്ന​തെ​ന്നും പേ​രു മാ​റ്റ​ണ​മെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ ക​ട​മ്പ​ക​ൾ ക​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും പ്രി​ൻ​സി​പ്പ​ൽ ജി. ​ക​ണ്ണ​ൻ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - Hadiya and shefin jahan returns to kerala-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.