കൊച്ചി: ഹാദിയ കേസിൽ സർക്കാറിനുവേണ്ടി ഹൈകോടതിയിൽ ഹാജരായ ഗവ. പ്ലീഡർക്ക് പൊലീസ് സംരക്ഷണം. തനിക്ക് വധ ഭീഷണിയുെണ്ടന്ന പരാതിയെത്തുടർന്ന് അഡ്വക്കറ്റ് ജനറൽ ഒാഫിസിലെ സീനിയർ ഗവ. പ്ലീഡർ പി. നാരായണനാണ് തിങ്കളാഴ്ച മുതൽ പൊലീസ് സംരക്ഷണം അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിക്ക് പുറമെ അഡ്വക്കറ്റ് ജനറലിെൻറ നിർദേശവുംകൂടി പരിഗണിച്ചാണ് പൊലീസ് സംരക്ഷണത്തിന് സർക്കാർ ഉത്തവിട്ടത്.
ഹാദിയ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ദുഷ്പ്രചാരണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ മേയ് 24ലെ ഉത്തരവുണ്ടാകാൻ ഹരജിക്കാരുടെ അഭിഭാഷകരുമായി ഒത്തുകളിച്ച സർക്കാർ അഭിഭാഷകെൻറ നിലപാട് സഹായകമായി എന്ന നിലയിലുള്ള പ്രചാരണമാണ് ഉണ്ടായത്. കെ.സി. നസീർ നാസിയെന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ തനിക്കെതിരെ ഭീഷണിയുടെ സ്വരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ആർ.എസ്.എസിെൻറ രഹസ്യ അനുഭാവിയാണെന്നും മനുഷ്യാവകാശ കമീഷൻ ഹാദിയയുടെ രഹസ്യമൊഴി എടുക്കരുതെന്ന് പി. നാരായണൻ നിയമോപദേശം നൽകിയെന്നുമുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.ഹാദിയ കേസിൽ താൻ ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന വ്യാജവാർത്ത ഒരു വെബ് പോർട്ടൽ പ്രചരിപ്പിച്ചു. മതവികാരം ആളിക്കത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. ഹാദിയയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് തിങ്കളാഴ്ചതന്നെ പൊലീസ് സംരക്ഷണം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.