കൊല്ലം: ഷഫിന്‍ ജഹാന്‍ മഹല്ല് ജമാഅത്തിനെ തെറ്റിദ്ധരിപ്പിെച്ചന്ന രീതിയില്‍ വളച്ചൊടിച്ച വാര്‍ത്ത സംപ്രേഷണം ചെയ്ത ജനം ടി.വിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചാത്തിനാംകുളം മഹല്ല് കമ്മിറ്റി.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനലിെൻറ നടപടി മാന്യതക്ക് നിരക്കാത്തതും മാധ്യമ ധര്‍മത്തിന് യോജിക്കാത്തതുമാണ്. മഹല്ല് കമ്മിറ്റിയംഗത്തോട് ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ച ജനം ടി.വി റിപ്പോര്‍ട്ടര്‍ എതാനും സെക്കൻഡുകള്‍ മാത്രമുള്ള ഒരു ഭാഗം അടര്‍ത്തിയെടുത്ത് വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു. ഷഫിന്‍ ജഹാനെന്ന വരനെ കുറിച്ചുള്ള വിവരങ്ങള്‍ സത്യസന്ധമായി നല്‍കുക മാത്രമാണ് മഹല്ല് ജമാഅത്ത് ചെയ്തിട്ടുള്ളത്. മഹല്ല് കമ്മിറ്റി സമ്മതപത്രം നല്‍കുന്ന സമയത്തും വിവാഹം നടക്കുന്ന സമയത്തും അതിനു ശേഷവും ഹൈകോടതിയില്‍ നിലവിലുണ്ടായിരുന്ന ഹേബിയസ് കോര്‍പസ് ഹരജിയിൽ ഷഫിന്‍ ജഹാന്‍ കക്ഷിയായിരുന്നില്ല എന്നാണ് മഹല്ല് മനസ്സിലാക്കിയിട്ടുള്ളത്.
നിക്കാഹിനു ശേഷം മാത്രം ഹൈകോടതിയില്‍ ഹാജരായ ഷഫിന്‍ താന്‍ കക്ഷിയല്ലാത്ത കേസ് മറച്ചുവെെച്ചന്ന വിചിത്രമായ കണ്ടുപിടിത്തം നടത്തി ചാനൽ കളവ് പ്രചരിപ്പിക്കുകയായിരുന്നു. ചാനൽ നിരുപാധികം മാപ്പുപറഞ്ഞ് വാര്‍ത്ത തിരുത്തി നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.