കോഴിേക്കാട്: അമിത വിമാനടിക്കറ്റ് നിരക്ക് ഇൗടാക്കി ഹജ്ജ് തീർഥാടകരോടുള്ള ക്രൂരത കേന്ദ്ര സർക്കാർ ആവർത്തിക്കുന്നു. രാജ്യത്തെ ഹജ്ജ് വിമാന സർവീസ് നടത്തുന്ന 21 നഗരങ്ങളിൽ നിന്നും വ്യത്യസ്ത നിരക്കാണ് ഇൗടാക്കുന്നത്. നേരത്തെ എല്ലായിടത്തുനിന്നും ഒരേ നിരക്കായിരുന്നു. ഇത്തവണ മംഗളൂരുവിൽനിന്ന് 1,05,356 രൂപയും മുംബൈയിൽനിന്ന് 58,254 രൂപയുമാണ് വിമാനനിരക്ക് . ശ്രീനഗറിൽനിന്നാണെങ്കിൽ 1,09,692 രൂപ നൽകണം. അടുത്ത ഹജ്ജിന് കേരളത്തിൽനിന്നുള്ള തീർഥാടകർ 76,372 രൂപയാണ് ടിക്കറ്റിന് നൽകേണ്ടത്. കേരള ഹാജിമാർ കഴിഞ്ഞ വർഷം വിമാനത്തിന് നൽകിയത് 62,062 രൂപയാണ്. 2016ൽ 45,000 രൂപയും 2015ൽ 42,020 രൂപയുമായിരുന്നു ഇത്. കേരള തീർഥാടകർക്ക് കൊച്ചിയിൽ നിന്നാണ് ഇത്തവണയും വിമാനം. ഇൗ സെക്ടറിൽ ഹജ്ജ് തീർഥാടകരിൽനിന്നു മാത്രമാണ് ഇൗ കൊള്ള. ഇതേ റൂട്ടിൽ ഒാഫ് സീസണിൽ 18,000 രൂപയും സീസണിൽ 35,000 രൂപ വരെയുമാണ് നിരക്ക് ഉണ്ടാവാറ്. കേരളത്തിൽനിന്നുള്ള അപേക്ഷകർ എംബാർക്കേഷൻ പോയൻറ് ലോഗ് ചെയ്താൽ 76,372 രൂപ അടക്കാൻ തയാറാണെന്ന് സാക്ഷ്യപ്പെടുത്തിയാലേ തുടർന്ന് അപേക്ഷ പൂരിപ്പിക്കാൻ കഴിയൂ. അഞ്ചു വർഷത്തിനിടെ ഹജ്ജ് വിമാന നിരക്കിലുണ്ടായ വർധന മൂന്ന് മടങ്ങോളം വരും. 2013ൽ കേരളത്തിൽനിന്ന് 28,000 രൂപയായിരുന്നു വിമാന നിരക്ക്.
ചാർട്ടർ ചെയ്ത ഹജ്ജ് വിമാനങ്ങൾ ഒരു സീറ്റുപോലും ഒഴിവില്ലാതെ സർവിസ് നടത്തുേമ്പാഴാണ് ഇത്രയും ഉയർന്ന നിരക്ക് ഇൗടാക്കുന്നത്. മറ്റ് അന്താരാഷ്ട്ര വിമാനങ്ങൾ പകുതിയോളം സീറ്റുകൾ കാലിയായി സർവിസ് നടത്തു േമ്പാഴും ഉയർന്ന ഇളവുകൾ പ്രഖ്യാപിച്ചാണ് യാത്രക്കാരെ ആകർഷിക്കുന്നത്. ഇത്തവണ ജൂൺ-ജൂലൈ മാസങ്ങളിലാണ് ഹജ്ജ് വിമാന സർവിസ് ഉണ്ടാവുക. ഇൗ സമയം ഒാഫ്സീസണായതിനാൽ എല്ലാ സെക്ടറുകളിലും ടിക്കറ്റ് നിരക്ക് കുത്തനെ ഇടിയുന്ന സമയവുംകൂടിയാണ്. എന്നാൽ, ഹാജിമാരെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾക്ക് ഇതൊന്നും തടസ്സമല്ല. കേന്ദ്ര സർക്കാറാവെട്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു.
രാജ്യെത്ത വിവിധ നഗരങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്ക്
ന്യൂഡൽഹി -73,697 രൂപ
ശ്രീനഗർ -1,09,692
കൊൽക്കത്ത -83,027
ഗുവാഹതി -1,15,646
റാഞ്ചി -1,07,275
ഗയ -1,13,180
മുംബൈ -58,254
ഇന്ദോർ -97,233
ഭോപാൽ -95,328
ബംഗളൂരു -71,586
മംഗളൂരു -1,05,356
ഗോവ -81,536
ഒൗറംഗാബാദ് -87,460
ലഖ്നോ -80,966
വാരാണസി -92,387
ജയ്പുർ -83,216
നാഗ്പുർ -70,972
ഹൈദരാബാദ് -65,655
ചെന്നൈ -83,832
അഹ്മദാബാദ് -63,135
കൊച്ചി -76,372
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.