നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജിന് പുറപ്പെട്ട തീർഥാടകരുടെ ആദ്യസംഘം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെ തിരിച്ചെത്തി. 300 ഹാജിമാരുമായി സൗദി എയര്‍ലൈന്‍സിെൻറ എസ്.വി 5346ാം നമ്പര്‍ വിമാനം 6.36നാണ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. പുലര്‍ച്ച 5.45ന് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് അൽപം െവെകിയത്. പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി 3 വഴിയാണ് ഹാജിമാര്‍ എത്തുന്നത്.
7.30ഓടെ ഹാജിമാര്‍ ടെര്‍മിനലിന് പുറത്തെത്തിത്തുടങ്ങി. രാവിലെ വിമാനത്താവള കമ്പനിയുടെ സഹായത്തോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ടെര്‍മിനലിന് അകത്തും പുറത്തും ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുടെ കൃത്യതമൂലമാണ് സമയബന്ധിതമായി ഹാജിമാരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയ ഹാജിമാര്‍ ടെര്‍മിനലിനകത്ത് സുബ്ഹി നമസ്കാരം നിർവഹിച്ചു. അതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി വളൻറിയര്‍മാരും ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരും ഹാജിമാരുടെ ലഗേജുകളുമായി പുറത്ത് കാത്തുനിന്നിരുന്ന ബന്ധുക്കളുടെ സമീപം എത്തിക്കുകയായിരുന്നു.
നൂറുകണക്കിനാളുകളാണ് ഹാജിമാരെ സ്വീകരിക്കാന്‍ ടെര്‍മിനലിന് പുറത്ത് കാത്തുനിന്നത്. മൂന്ന് വിമാനത്തിലായി 900 പേര്‍കൂടി വെള്ളിയാഴ്ച എത്തും.ഹാജിമാര്‍ക്ക് മക്കയിലും മദീനയിലും ബുദ്ധിമുെട്ടാന്നും നേരിടേണ്ടിവന്നില്ലെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സേവനം മികച്ചതായിരുെന്നന്ന് മലപ്പുറം സ്വദേശി യഹിയ പറഞ്ഞു. ഹജ്ജ് വളൻറിയര്‍മാര്‍ സേവനസന്നദ്ധരായി സദാ കൂടെയുണ്ടായിരുെന്നന്ന് കാസര്‍കോട് സ്വദേശി അഹമ്മദ് പറഞ്ഞു. ഭാര്യമാരോടൊപ്പമാണ് ഇരുവരും ഹജ്ജ് ചെയ്തത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്, ഹജ്ജ് സെല്‍ ഓഫിസര്‍ എ. അബ്ദുല്ലത്തീഫ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ബാബു സേട്ട്, ഷെരീഫ് മണിയാട്ടുകുടി, ജില്ല ട്രെയിനര്‍ മുസ്തഫ ടി. മുത്തു, അനസ് ഹാജി, അസൈന്‍, അസി. സെല്‍ ഓഫിസര്‍ നജീബ്, മുസമ്മില്‍ ഹാജി, മുന്‍ എം.എല്‍.എ എ.എം. യൂസുഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹാജിമാരെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.