ഹജ്ജ്, ഉംറ തീർഥാടകർ മക്കയിലും മദീനയിലും പതാക, പ്ലക്കാർഡ് പ്രദർശിപ്പിക്കരുത്

മലപ്പുറം: സൗദി അറേബ്യയിൽ ഹജ്ജ്, ഉംറ തീർഥാടനത്തിനായി പോകുന്നവർ മക്കയിലും മദീനയിലും ദേശീയപതാക, പ്ലക്കാർഡുകൾ തുടങ്ങിയവ പ്രദർശിപ്പിക്കരുതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. ഇതോടൊപ്പം രാഷ്ട്രീയ സാധ്യതയുള്ള പ്രവർത്തനങ്ങൾക്കും കർശനമായ വിലക്ക് ഏർപ്പെടുത്തി. ഇത്തരം നടപടികളിൽ ഏർപ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും ദീർഘകാലത്തേക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.

സൗദി ഇത്തരം പ്രവർത്തനങ്ങൾക്ക് കർശനമായി വിലക്ക് ഏർപ്പെടുത്തിയതായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഹജ്ജ് കമ്മിറ്റിക്ക് സന്ദേശം അയച്ചത്.

ഇത്തരം നടപടികളിൽ നിന്ന് എല്ലാ ഇന്ത്യൻ തീർഥാടകരും സ്വയം വിട്ടുനിൽക്കണമെന്നും ഹജ്ജ് കമ്മിറ്റി നിർദേശിച്ചു. പുതിയ നിർദേശത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഈ വർഷത്തെ തീർഥാടനത്തിന് മുന്നോടിയായുള്ള പരിശീലന ക്ലാസുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.

തീർഥാടന വേളയിൽ വളന്‍റിയർമാരായി തെരഞ്ഞെടുക്കപ്പെട്ടവർ ഇക്കാര്യം ഹജ്ജ് അപേക്ഷകരെ അറിയിക്കണമെന്നും അവർ നിർദേശിച്ചു.

Tags:    
News Summary - Hajj and Umrah pilgrims should not display flags or placards in Makkah and Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.