കരിപ്പൂർ: ഹജ്ജിന് അപേക്ഷ സമർപ്പിച്ച് ഒന്നാം ഡോസ് വാക്സിനെടുത്ത് 28 ദിവസം പൂർത്തിയായവർ (60 വയസ്സിന് താഴെയുള്ള) രണ്ടാം ഡോസ് ലഭിക്കാൻ ആരോഗ്യ വകുപ്പിെൻറ https://covid19.kerala.gov.in/vaccine/ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
വാക്സിനേഷൻ സ്വീകരിച്ച ശേഷം https://covid19.kerala.gov.in/vaccine/index.php/Certificate സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹജ്ജ് കമ്മിറ്റിയുടെ വെബ് സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം. രജിസ്ട്രേഷൻ സമയത്ത് പാസ്പോർട്ട് (ഒന്നാം പേജും ലാസ്റ്റ് പേജും ഒന്നിച്ച് ഒരു പേജിലാക്കിയത്), ഹജ്ജ് അപേക്ഷ ഫോറം, ഒന്നാം ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, നേരത്തേ കോവിൻ ആപ്പിൽ നൽകിയ തിരിച്ചറിയൽ രേഖ എന്നീ രേഖകളുടെ സോഫ്റ്റ് കോപ്പി സൈറ്റിൽ അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ജില്ല ട്രെയിനർമാരുമായി ബന്ധപ്പെടാം.
തിരുവനന്തപുരം: 9895648856, 9447914545, കൊല്ലം: 9496466649, 9048071116, ആലപ്പുഴ: 9495188038, 9447914545, കോട്ടയം: 9447661678, 9447914545, പത്തനംതിട്ട: 9495661510, 9048071116, ഇടുക്കി: 9961013690, 9946520010, എറണാകുളം: 9562971129, 9447914545, തൃശൂർ: 9446062928, 9946520010, പാലക്കാട്: 9400815202, 9744935900, മലപ്പുറം: 9846738287, 9744935900, കോഴിക്കോട്: 9846100552, 9846565634, വയനാട്: 9961940257, 9846565634, കണ്ണൂർ: 9446133582, 9447282674, കാസർകോട്: 94461 11188, 94472 82674.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.